'ഞാനും ഒരു സ്ത്രീയാണ്'; കൊറിയോ ഗ്രാഫര്‍ക്കൊപ്പമുള്ള ചിത്രത്തില്‍ മൗനം വെടിഞ്ഞ് ധനശ്രീ വര്‍മ

സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ട്. എന്നാല്‍ മറുഭാഗത്തുയുള്ളവരെ കൂടി പരിഗണിക്കണം
സുഹൃത്തിനൊപ്പമുള്ള ചിത്രത്തിന് താഴെ അധിക്ഷേപ കമന്റുകളും ഉപദേശവുമായി എത്തിയവര്‍ക്ക് മറുപടിയുമായി ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലിന്റെ ഭാര്യ ധനശ്രീ വര്‍മ
സുഹൃത്തിനൊപ്പമുള്ള ചിത്രത്തിന് താഴെ അധിക്ഷേപ കമന്റുകളും ഉപദേശവുമായി എത്തിയവര്‍ക്ക് മറുപടിയുമായി ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലിന്റെ ഭാര്യ ധനശ്രീ വര്‍മ

മുംബൈ: സുഹൃത്തിനൊപ്പമുള്ള ചിത്രത്തിന് താഴെ അധിക്ഷേപ കമന്റുകളും ഉപദേശവുമായി എത്തിയവര്‍ക്ക് മറുപടിയുമായി ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലിന്റെ ഭാര്യ ധനശ്രീ വര്‍മ. സൈബര്‍ ആക്രമണം തന്റെ കുടുംബത്തെ ബാധിച്ചുവെന്നും വലിയ മാനസിക പ്രയാസമുണ്ടാക്കിയതെന്നും ധനശ്രീ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ട്. എന്നാല്‍ മറുഭാഗത്തുയുള്ളവരെ കൂടി പരിഗണിക്കണം. വിദ്വേഷം പ്രചരിപ്പിക്കരുതെന്നും കമന്റിടുമ്പോള്‍ അല്‍പമൊന്ന് ആലോചിക്കണമെന്നും ധനശ്രീ പറഞ്ഞു.

സോഷ്യല്‍ മീഡയില്‍ വീണ്ടും സജീവമാകുന്നതിന് മുന്‍പ് ഞാന്‍ നിങ്ങളോട് ചില കാര്യങ്ങള്‍ പങ്കുവയ്ക്കുന്നു. അഭിപ്രായങ്ങളും വിധിപ്രസ്താവങ്ങളും നടത്തുംമുന്‍പ് മനുഷ്യനായി ചിന്തിക്കുകയെന്നതാണ് പ്രധാനം. സാധാരണയായി പോസ്റ്റിന് താഴെ വരുന്ന നെഗറ്റീവ് കമന്റുകള്‍ താന്‍ വ്യക്തപരമായി എടുക്കാറില്ല. അവ അതേരീതിയില്‍ അവഗണിക്കാറാണ് പതിവ്. എന്നാല്‍ അവസാനം ഉണ്ടായ സൈബര്‍ ആക്രമണം വല്ലാതെ ഉലച്ചുകളഞ്ഞു. അത് തന്നെ മാത്രമല്ല, കുടുംബത്തിലെ പ്രിയപ്പെട്ടവരെപ്പോലും ബാധിച്ചതായും ധനശ്രീ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സാമൂഹിക മാധ്യമങ്ങളില്‍ നിങ്ങളുടെതായ രീതിയില്‍ പ്രതികരിക്കാനുള്ള സ്വാതന്ത്യം നിങ്ങള്‍ക്കുണ്ട്. എന്നാല്‍ മറുഭാഗത്തുള്ളവരെ കുറിച്ചോ അവരുടെ കുടുംബത്തോ കുറിച്ചോ നിങ്ങള്‍ ഒന്നും ഒാര്‍ക്കുന്നില്ല. ഇത്തരത്തിലുള്ള പെരുമാറ്റം വലിയ തോതില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നു. ഇതേതുടര്‍ന്ന് ഏറെ നാള്‍ സൈബര്‍ ലോകത്ത് നിന്ന് ഒരു ഇടവേള എടുത്തു. അത് തനിക്ക് ഏറെ സമാധാനം നല്‍കി. എന്നാല്‍ സോഷ്യല്‍ മീഡിയ തന്റെ തൊഴിലിന്റെ ഭാഗമായതിനാല്‍ ഇന്‍സ്റ്റഗ്രാമിലേക്ക് തിരിച്ചുവരാന്‍ പ്രേരിപ്പിച്ചു. ഇത്തരം കമന്റുകള്‍ ഇടുമ്പോള്‍ ഇനിയെങ്കിലും അല്‍പം ശ്രദ്ധിക്കണം എന്നാണ് അഭ്യര്‍ഥിക്കാനുള്ളത്. നിങ്ങളുടെ അമ്മ, പെങ്ങള്‍, സുഹൃത്ത്, ഭാര്യ എന്നിവരെപ്പോലെ താനും ഒരു സ്ത്രീയാണ്. എന്തിനാണ് വിദ്വേഷം പ്രചരിപ്പിക്കുന്നത്? സ്‌നേഹം മാത്രം പ്രചരിപ്പിക്കൂ ധനശ്രീ പറഞ്ഞു.

പ്രതീക് ഉടേക്കറാണ് ധനശ്രീക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഇതിനെതിരെ ധനശ്രീക്കെതിരെ രൂക്ഷവിമര്‍ശനം ഉണ്ടായി. ആണ്‍സുഹൃത്തിനൊപ്പമുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കരുതെന്നും ഇതു കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നുമായിരുന്നു ചിലരുടെ ഉപദേശം. ധനശ്രീയുടെ അക്കാദമിയില്‍ നൃത്തം പഠിക്കാന്‍ എത്തിയപ്പോഴാണ് ചഹലും ധനശ്രീയും പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലായ ഇരുവരും വിവാഹിതരായി.

സുഹൃത്തിനൊപ്പമുള്ള ചിത്രത്തിന് താഴെ അധിക്ഷേപ കമന്റുകളും ഉപദേശവുമായി എത്തിയവര്‍ക്ക് മറുപടിയുമായി ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലിന്റെ ഭാര്യ ധനശ്രീ വര്‍മ
വിവാഹ ശേഷം നെറ്റിയില്‍ വധുവിനെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് സിന്ദൂരം ചാര്‍ത്തിച്ച് വരന്‍, പ്രശംസിച്ച് സോഷ്യല്‍മീഡിയ; വൈറല്‍ വിഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com