കടുത്ത വയറുവേദന, ശസ്ത്രക്രിയയ്ക്കിടെ ഡോക്ടര്‍മാര്‍ ഞെട്ടി; യുവാവിന്റെ വയറ്റില്‍ ജീവനുള്ള ആരല്‍ മത്സ്യം

വിയറ്റ്‌നാമില്‍ കടുത്ത വയറുവേദനയുമായി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ രോഗിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി
ആരല്‍ മത്സ്യം
ആരല്‍ മത്സ്യംIMAGE CREDIT:WIKIPEDIA

ഹാനോയ്: വിയറ്റ്‌നാമില്‍ കടുത്ത വയറുവേദനയുമായി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ രോഗിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി. പരിശോധനയില്‍ കണ്ടെത്തിയ ബാഹ്യവസ്തുവിനെ പുറത്തെടുക്കാന്‍ യുവാവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ശസ്ത്രക്രിയയ്ക്കിടെ 34കാരന്റെ വയറ്റില്‍ ജീവനുള്ള ആരല്‍ മത്സ്യത്തെ കണ്ടാണ് ഡോക്ടര്‍മാര്‍ അമ്പരന്നത്.

വയറുവേദനയുമായി വന്ന യുവാവിനെ അള്‍ട്രാസൗണ്ട് പരിശോധനയ്ക്ക് വിധേയനാക്കിയപ്പോഴാണ് വയറ്റില്‍ ഒരു ബാഹ്യവസ്തു കിടക്കുന്നതായി കണ്ടെത്തിയത്. അണുബാധയിലേക്ക് കടക്കാതിരിക്കാന്‍ ഉടന്‍ തന്നെ ഇത് നീക്കം ചെയ്യാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവിന്റെ വയറ്റില്‍ ജീവനുള്ള ആരല്‍ മത്സ്യത്തെയാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

30 സെന്റിമീറ്റര്‍ നീളമുള്ള ആരല്‍ മത്സ്യത്തെ അതിവിദഗ്ധമായി ഡോക്ടര്‍മാര്‍ പുറത്തെടുത്തു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗി സുഖംപ്രാപിച്ചു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എങ്ങനെയാണ് ആരല്‍ മത്സ്യം ശരീരത്തിനകത്ത് എത്തിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് വ്യക്തമായ ഉത്തരം പറയാന്‍ രോഗിക്കും സാധിച്ചില്ല. മലദ്വാരം വഴിയാകാം ഇത് ശരീരത്തിനകത്ത് കയറിയത് എന്ന നിഗമനത്തിലാണ് ഡോക്ടര്‍മാര്‍. എന്നാല്‍ കുടലില്‍ ആരലിനെ ജീവനോടെ കണ്ടെത്തിയതാണ് ഡോക്ടര്‍മാരെ ഏറെ അമ്പരപ്പിച്ചത്.

ആരല്‍ മത്സ്യം
2024ലെ സൂര്യഗ്രഹണം പ്രവചിച്ച് 1970ല്‍ വാര്‍ത്ത; 54 വർഷം മുന്‍പത്തെ പത്രം വൈറല്‍, ശാസ്ത്ര കൗതുകം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com