മദ്യപിച്ചെത്തിയ അധ്യാപകനെ ചെരുപ്പൂരിയെറിഞ്ഞ് ഓടിച്ച് പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികള്‍, വിഡിയോ

സ്കൂളിൽ മദ്യപിച്ചെത്തിയ അധ്യാപകനെ ചെരുപ്പൂരി എറിഞ്ഞു വിദ്യാർഥികൾ
മദ്യപിച്ചെത്തിയ അധ്യാപകനെ വിദ്യാര്‍ഥികള്‍ ഓടിക്കുന്നു
മദ്യപിച്ചെത്തിയ അധ്യാപകനെ വിദ്യാര്‍ഥികള്‍ ഓടിക്കുന്നുഎക്സ്

സ്കൂളില്‍ മദ്യപിച്ചെത്തുന്ന അധ്യാപകരെ കുറിച്ചുള്ള വാര്‍ത്തകള്‍ പലപ്പോഴായി ഉയര്‍ന്നു വരാറുണ്ട്. അത്തരത്തിലൊരു കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചൂടുപിടിച്ച ചര്‍ച്ചയായിരിക്കുന്നത്. ഛത്തീസ്‌​ഗഡിലെ ബസ്തറിലെ ഒരു പ്രൈമറി സ്കൂളിലാണ് സംഭവം. സ്കൂളിൽ മദ്യപിച്ചെത്തിയ അധ്യാപകനെ ചെരുപ്പൂരി എറിഞ്ഞു വിദ്യാർഥികൾ ഓടിക്കുന്നതാണ് വിഡിയോ.

വിഡിയോ വൈറലായതോടെ സംഭവം ​ഗൗരവം നിറഞ്ഞ വിഷയാണെന്നായിരുന്നു സോഷ്യൽമീഡിയയിൽ പലരും പ്രതികരിച്ചത്. സഹികെട്ടാണ് വിദ്യാർഥികൾ ഇത്തരത്തിൽ അധ്യാപകനെ ആക്രമിക്കാൻ ഇടയായതെന്നാണ് റിപ്പോർട്ട്. അധ്യാപകൻ പലപ്പോഴും ക്ലാസിൽ വരാറില്ല. വന്നാൽ തന്നെ മദ്യപിച്ച് എവിടെങ്കിലും വീണ് ഉറങ്ങുകയാണ് പതിവ്. ഇതിനെ ചോദ്യം ചെയ്താൽ അധ്യപകൻ തങ്ങളെ അസഭ്യം പറയുമെന്നും വിദ്യാർഥികൾ ആരോപിക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മദ്യപിച്ചെത്തിയ അധ്യാപകനെ വിദ്യാര്‍ഥികള്‍ ഓടിക്കുന്നു
ഓരേ സമയം നാല് ചപ്പാത്തി ഉണ്ടാക്കാം; വൈറലായി വീട്ടമ്മയുടെ ഈ സിമ്പിൾ ടിപ്, വിഡിയോ

അത്തരത്തിൽ കഴിഞ്ഞ ദിവസം മദ്യപിച്ച് സ്കൂളിൽ എത്തിയ അധ്യാപകനെ വിദ്യാർഥികൾ ചെരുപ്പും കല്ലുമെറിഞ്ഞ് സ്കൂളിൽ നിന്നും ഓടിക്കുകയായിരുന്നു. വിദ്യാർഥികളുടെ ഏറ് കൊണ്ട് അധ്യാപകൻ ബൈക്കിൽ രക്ഷപ്പെടുന്നതും വിഡിയോയിൽ കാണാം. വിഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് കമന്റുമായി എത്തുന്നത്. ഇത്തരത്തിലുള്ളവർ അധ്യാപക വർ​ഗ്ഗത്തിന് തന്നെ പേരു ദോഷമാണെന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിനെതിരെ നിയമ നടപടിയുണ്ടാവണമെന്നും പലരും അഭിപ്രായപ്പെട്ടു. കൊച്ചു കുട്ടികൾ ഇത്തരത്തിൽ പ്രതികരിക്കുന്നതിന് പിന്നിലെ അപകടവും പലരും ചൂണ്ടികാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com