ഇതിലും ഭേദം പ്ലാസ്റ്റിക് ടേപ്പ് കയ്യിലിടുന്നത്; ബ്രേയ്സ്‌ലെറ്റിന് വില മൂന്ന് ലക്ഷം! സോഷ്യൽമീഡിയയിൽ ട്രോൾ പെരുമഴ

ബ്രേസ്‍ലെറ്റിൽ നിറയെ ബ്രാൻഡ് നെയിമും എഴുതിയിരിക്കുന്നത് കാണാം
ടേപ്പ് മോഡലില്‍ ഡിസൈന്‍ ചെയ്ത ബ്രേയ്സ്‌ലെറ്റ്
ടേപ്പ് മോഡലില്‍ ഡിസൈന്‍ ചെയ്ത ബ്രേയ്സ്‌ലെറ്റ്എക്സ്

ഫാഷൻ ലോകത്തെ വീണ്ടും ഞെട്ടിച്ച് ബലെൻസിയാഗ എന്ന കമ്പനി. കമ്പനി ഇറക്കിയ പുതിയ ബ്രേയ്സ്‌ലെറ്റ് ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചൂട് ചർച്ചയാകുന്നത്. ടേപ്പിന്റെ മോഡലിലാണ് ബ്രേയ്സ്‌ലെറ്റ് കമ്പനി ഡിസൈൻ ചെയ്തിരിക്കുന്നു. ബ്രേസ്‍ലെറ്റിൽ നിറയെ ബ്രാൻഡ് നെയിമും എഴുതിയിരിക്കുന്നത് കാണാം. എന്നാൽ ഇതിന്റെ വിലയാണ് അമ്പരപ്പിക്കുന്നത്, മൂന്ന് ലക്ഷം രൂപ!

കമ്പനി ബ്രേയ്‌സ്‌ലെറ്റിന്റെ വില ഇതുവരെ ഔദ്യോ​ഗികമായി പുറത്തുവിട്ടില്ലെങ്കിലും ഫാഷൻ ഇൻഫ്ലുവൻസർമാർ പറയുന്നത് ഇതിന്റെ വില $4000 (3,33,392.40 ഇന്ത്യൻ രൂപ) ആണെന്നാണ്. ബ്രേയ്സ്‌ലെറ്റിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ സോഷ്യൽമീഡിയയിലും നിരവധി ട്രോളുകളും പ്രത്യേക്ഷപ്പെട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്നാൽ ആദ്യമായല്ല ഫാഷൻ ട്രെൻഡുകൾ സൃഷ്ടിച്ച് ബലെൻസിയാഗ വിവാദത്തിൽ പെടുന്നത്. നേരത്തെ ലെയ്‍സ് പാക്കറ്റിന്റെ മോഡലിൽ ബ്രാൻഡ് ബാ​ഗ് നിർമ്മിച്ചിരുന്നു. കണ്ടാൽ ശരിക്കും ലെയ്സ് പാക്കറ്റ് പോലെ തന്നെയിരിക്കുന്ന ഈ ലെതർ ബാ​ഗിന് വില 1.40 ലക്ഷം ആയിരുന്നു. അതുപോലെ, ​ഗാർബേജ് ബാ​ഗിന്റെ മോഡലിലും കമ്പനി ബാ​ഗ് പുറത്തിറക്കിയിരുന്നു. അതിന്റെ വില 1.4 ലക്ഷം ആയിരുന്നു.

ടേപ്പ് മോഡലില്‍ ഡിസൈന്‍ ചെയ്ത ബ്രേയ്സ്‌ലെറ്റ്
മദ്യപിച്ചെത്തിയ അധ്യാപകനെ ചെരുപ്പൂരിയെറിഞ്ഞ് ഓടിച്ച് പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികള്‍, വിഡിയോ

അതുകൊണ്ടും തീർന്നില്ല, ഷൂ ലേസിന്റെ ആകൃതിയിലുള്ള കമ്മലുകളും ബലെൻസിയാഗ പുറത്തിറക്കി. 20,000 രൂപയായിരുന്നു ആ കമ്മലുകളുടെ വില.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com