ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

കഴിഞ്ഞ ആറ് വര്‍ഷമായി പ്രതിഫലേച്ഛ കൂടാതെയാണ് ഇവരുടെ പ്രവര്‍ത്തനം
വീഡിയോ സ്‌ക്രീന്‍ഷോട്ട്
വീഡിയോ സ്‌ക്രീന്‍ഷോട്ട്സമകാലിക മലയാളം

കാസര്‍കോട്: കനത്ത ചൂടാണ്. വേനലിനെ അതിജീവിക്കുന്ന പലതരം രീതികളും മനുഷ്യരും ഒക്കെ നമുക്ക് ചുറ്റിലുമുണ്ട്. കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ സ്വദേശികളായ എം കെ റഷീദ് ഹാജിയും പൂവളപ്പില്‍ ഇസ്മയില്‍ ഹാജിയും ചേര്‍ന്ന് ഒരു നാടിനാകെ കുടിവെള്ളമെത്തിച്ച് മാതൃകയാകുകയാണ്.

വേനലിലും മഴയത്തും ശുദ്ധജലം കിട്ടാക്കനിയായ ഒരു നാടാകെ കുടിവെള്ളമെത്തിച്ച് മാതൃകയാകുകയാണ് തൃക്കരിപ്പൂര്‍ മേഖയിലെ എം കെ റഷീദ് ഹാജിയും പൂവളപ്പ് ഇസ്മയില്‍ ഹാജിയും. കഴിഞ്ഞ ആറ് വര്‍ഷമായി പ്രതിഫലേച്ഛ കൂടാതെയാണ് ഇവരുടെ പ്രവര്‍ത്തനം. ഒരു ദിവസം പോലും മുടക്കം വരുത്തിയിട്ടില്ല. വേനലില്‍ കിണറുകളും കുഴല്‍ കിണറും തോടും കുളവുമടക്കമുള്ള ജലസ്രോതസുകളെല്ലാം വറ്റിവരളുന്നു. മഴയുണ്ടായാല്‍ പോലും ഇവിടെ കുടിവെള്ളം കിട്ടാറില്ല. നാട്ടുകാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് അവധൂതരെപ്പോലെ ടാങ്കില്‍ വെള്ളം നിറച്ച് വണ്ടിയില്‍ വീടുകള്‍ക്കു മുന്നിലെത്തിയതെന്ന് നാട്ടുകാര്‍ ഓര്‍ത്തെടുക്കുന്നു. ആറു വര്‍ഷമായി അതിനൊരു മുടക്കവും വരുത്തിയിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.

വീഡിയോ സ്‌ക്രീന്‍ഷോട്ട്
കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

രാവിലെ 6.30 മുതല്‍ ഉച്ചയ്ക്ക് രണ്ടുമണി വരെ ഇവര്‍ വീടുകളിലെത്തി കുടിവെള്ളം നല്‍കും. കുടങ്ങളും ബക്കറ്റുകളും വട്ടകളും ചെറിയ ബാരലുകളുമായി പാതയോരത്തും വീട്ടുമുറ്റത്തും കാത്തുനില്‍ക്കുന്ന വിവിധ പ്രദേശങ്ങളിലെ കുടുംബാംഗങ്ങള്‍ക്ക് മഹാനുഗ്രഹമാണിത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ശുദ്ധജമില്ലാത്ത വയലോടി, ഉടുമ്പുന്തല, പൂവളപ്പ്, ഒളവറ, പുനത്തില്‍ മധുരങ്കൈ തുടങ്ങിയ പ്രദേശങ്ങളിലെ 150 ല്‍പ്പരം കുടുംബങ്ങള്‍ക്കാണ് ആറുവര്‍ഷമായി മുടങ്ങാതെ വെള്ളം നല്‍കുന്നത്. ഓരോ പ്രദേശത്തും മാറി മാറിയുള്ള ദിവസങ്ങളില്‍ കുടിവെള്ളമെത്തിക്കും. 17,000 മുതല്‍ 20,000 ലിറ്റര്‍ വരെ വെള്ളമാണ് ഇവര്‍ ഒരു ദിവസം വീടുകളില്‍ എത്തിച്ചു നല്‍കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com