കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

പ്രൊഫഷണല്‍ കോളജുകള്‍, മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പടെയുളള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ട്യൂട്ടോറിയല്‍സ്, അഡീഷണല്‍ ക്ലാസുകള്‍ , സമ്മര്‍ ക്ലാസുകള്‍ എന്നിവ മെയ് 8 വരെ അടച്ചിടാനും, ഓണ്‍ലൈനായി മാത്രം പ്രവര്‍ത്തനം നടത്താനുമാണ് നിര്‍ദ്ദേശം.
ഉഷ്ണതരം​ഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു
ഉഷ്ണതരം​ഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു പ്രതീകാത്മക ചിത്രം

പാലക്കാട്: വരുംദിവസങ്ങളിലും കടുത്ത ചൂട് തുടരുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണങ്ങള്‍ തുടരും. 39°C വരെ താപനില ഉയരുന്നതിനാല്‍ ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമേ പാടുള്ളുവെന്നും കായിക പരിപാടികള്‍, പരേഡുകള്‍ എന്നിവ 11 മണി മുതല്‍ മൂന്ന് മണിവരെ പാടില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

സാധാരണയെക്കാള്‍ നാല് ഡിഗ്രിവരെ ചൂട് ഉയരാന്‍ സാധ്യതയുളളതിനാല്‍ ജില്ലയില്‍ മെയ് 8 വരെ നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ തുടരുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. എസ് ചിത്ര അറിയിച്ചു. പ്രൊഫഷണല്‍ കോളജുകള്‍, മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പടെയുളള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ട്യൂട്ടോറിയല്‍സ്, അഡീഷണല്‍ ക്ലാസുകള്‍ , സമ്മര്‍ ക്ലാസുകള്‍ എന്നിവ മെയ് 8 വരെ അടച്ചിടാനും, ഓണ്‍ലൈനായി മാത്രം പ്രവര്‍ത്തനം നടത്താനുമാണ് നിര്‍ദ്ദേശം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കായിക പരിപാടികള്‍, പരേഡുകള്‍ എന്നിവ രാവിലെ 11 മുതല്‍ 3 വരെയുള്ള സമയം പാടുള്ളതല്ല. പൊതുജനങ്ങള്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാനും ജില്ല കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

ഉഷ്ണതരം​ഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു
ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com