ദിനോസറുകള്‍ക്ക് സംഭവിച്ചത് മനുഷ്യനും സംഭവിക്കുമോ? ഉല്‍ക്കകള്‍ ഭൂമിക്ക് ഭീഷണിയാകുമോ?

ഉല്‍ക്കകള്‍ മനുഷ്യന് ഭീഷണിയാകാനുള്ള സാധ്യത 700,000-ല്‍ ഒന്നു മാത്രമാണ്.
ദിനോസറുകള്‍ക്ക് സംഭവിച്ചത് പോലെ മനുഷ്യനും സംഭവിക്കുമോ? ഉല്‍ക്കകള്‍ മനുഷ്യന് ഭീഷണിയാകുമോ?
ദിനോസറുകള്‍ക്ക് സംഭവിച്ചത് പോലെ മനുഷ്യനും സംഭവിക്കുമോ? ഉല്‍ക്കകള്‍ മനുഷ്യന് ഭീഷണിയാകുമോ? പ്രതീകാത്മക ചിത്രം

ഹിരാകാശത്ത് നിന്ന് വരുന്ന ഉല്‍ക്കകള്‍ മനുഷ്യന് ഭീഷണിയാകാതെ ഭൂമി എങ്ങനെ തടഞ്ഞു നിര്‍ത്തുന്നു? ഭൂമിയെ ലക്ഷ്യമാക്കി ഭീമന്‍ ഉല്‍ക്ക എത്തുന്നുവെന്ന വാര്‍ത്തകള്‍ കേട്ട് പേടിക്കേണ്ടതില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ബഹിരാകാശത്തുനിന്നും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന പാറക്കഷണങ്ങളും തരികളുമാണ് ഉല്‍ക്കകള്‍. ഇവ അന്തരീക്ഷത്തില്‍ വെച്ച് തന്നെ വായുവുമായുള്ള ഘര്‍ഷണത്താല്‍ കത്തിതീരുന്നവയാണ്.

വര്‍ഷത്തില്‍ പല സമയങ്ങളിലായി ഉല്‍ക്കാവര്‍ഷം ഉണ്ടാകാറുണ്ട്. ഓരോ വര്‍ഷവും 17,000 ഉല്‍ക്കകള്‍ ഭൂമിയിലേക്ക് പതിക്കുന്നതായാണ് ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നത്. ഇവ മനുഷ്യന് വെല്ലുവിളി ഉയര്‍ത്തുന്നില്ല. ഭൂമി പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഇവയെ കത്തിച്ചു കളയുന്നു. ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുമ്പോള്‍ വായുവുമായുള്ള ഘര്‍ഷണം മൂലം ചൂടു പിടിക്കുന്നു. സാധാരണ ഗതിയില്‍ ഇവ അന്തരീക്ഷത്തില്‍വെച്ച് കത്തിത്തീരും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ദിനോസറുകള്‍ക്ക് സംഭവിച്ചത് പോലെ മനുഷ്യനും സംഭവിക്കുമോ? ഉല്‍ക്കകള്‍ മനുഷ്യന് ഭീഷണിയാകുമോ?
'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

ഭൂരിഭാഗം സമയത്തും ഉല്‍ക്കാശിലകള്‍ ഒന്നുകില്‍ സമുദ്രത്തിലോ മനുഷ്യനില്‍ നിന്ന് അകലെയോ പതിക്കുന്നു എന്നതാണ് മനുഷ്യനെ സംബന്ധിച്ച് ആശ്വസിക്കാവുന്ന മറ്റൊരു കാര്യം.

ഉല്‍ക്കകള്‍ മനുഷ്യന് ഭീഷണിയാകാനുള്ള സാധ്യത 700,000-ല്‍ ഒരെണ്ണം മാത്രമാണ്. ഇടിമിന്നല്‍ ഏല്‍ക്കാനുള്ള സാധ്യത 15,300-ല്‍ ഒന്നും. എന്നാല്‍ മനുഷ്യനെ ആശങ്കയിലാക്കുന്ന കാര്യം ഉല്‍ക്കാശിലകള്‍ കോടികണക്കിന് വര്‍ഷങ്ങള്‍ക്ക്മുമ്പ് ദിനോസറുകളുടെ നാശത്തിന് കാരമായിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളാണ്. അന്തരീക്ഷത്തില്‍ പൂര്‍ണ്ണമായും കത്തിത്തീരാത്ത ഭീമാകാരമായ ഉല്‍ക്കകളാണ് ഇത്തരത്തില്‍ ഭീഷണി ഉയര്‍ത്തുന്നത്.

ദിനോസറുകള്‍ക്ക് സംഭവിച്ചത് പോലെ മനുഷ്യനും സംഭവിക്കുമോ? ഉല്‍ക്കകള്‍ മനുഷ്യന് ഭീഷണിയാകുമോ?
'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

എന്നാല്‍ ദിനോസറുകളുടെ കാലഘട്ടത്തില്‍ നിന്ന് വ്യത്യസ്തമായി, വലിയ ടെലിസ്‌കോപ്പുകളുടെ സഹായത്തോടെ ഭൂമിയുടെ ആകാശം സദാ സമയവും നിരീക്ഷണത്തിലാണെന്നതാണ്. ഭൂമിയെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുള്ള വലിയ ഛിന്നഗ്രഹങ്ങളെയും ഉല്‍ക്കകളെയും ജ്യോതിശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നുണ്ട്.

21-ാം നൂറ്റാണ്ടിലെ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉല്‍ക്കകളില്‍ നിന്ന് രക്ഷനേടാന്‍ മനുഷ്യന് ഭൂമിയുടെ അന്തരീക്ഷത്തെ മാത്രം ആശ്രയിക്കേണ്ടതില്ലെന്നും സ്വയം പ്രതിരോധം തീര്‍ക്കാനും കഴിയുമെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. അതുകൊണ്ട് അടുത്ത 100 വര്‍ഷത്തിനുള്ളില്‍ ഉല്‍ക്കകളില്‍ നിന്ന് വലിയ അപകടങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല.

അപകടകരമായ ഒരു ഛിന്നഗ്രഹത്തെ നമുക്ക് തിരിച്ചുവിടാന്‍ കഴിയും. അത് ചെയ്യാന്‍ കഴിയുമെന്ന് നാസ ഇതിനകം ലോകത്തിന് കാണിച്ചുകൊടുത്തു. 2022-ല്‍, 'ഡബിള്‍ ആസ്‌ട്രോയിഡ് റീഡയറക്ഷന്‍ ടെസ്റ്റ്' അല്ലെങ്കില്‍ 'ഡാര്‍ട്ട്' ആണ് ഇതിന് തെളിവ്. ബഹിരാകാശ പേടകത്തിന്റെ സഹായത്താല്‍ മറ്റൊരു പാറക്കഷണത്തില്‍ ഇടിച്ച് ഒരു ഛിന്നഗ്രഹത്തെ ദിശമാറ്റി വിടാനും വേഗതയില്‍ മാറ്റം വരുത്താനും മനുഷ്യന് കഴിയുമെന്നതാണ് ഇതിലൂടെ തെളിഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com