പാണ്ടയില്ലാത്തതു കൊണ്ട് നായകളെ പെയിന്റ് അടിച്ച് ഇറക്കി; മൃ​ഗശാല അധികൃതരുടെ അഡ്ജസ്റ്റ്മെന്റ് പൊളിഞ്ഞു, പ്രതിഷേധം

ചൗചൗ ഇനത്തിൽപെട്ട നായക്കുട്ടികളുടെ രോമം വെട്ടി ഒതുക്കി കറുപ്പും വെളുപ്പും പെയിന്റ് അടിച്ചാണ് അധികൃതർ ഡ്യൂപ്ലിക്കെറ്റ് പാണ്ടകളെ ഇറക്കിയത്
നായകളെ പെയിന്‍റ് അടിച്ച് നായകളാക്കി
നായകളെ പെയിന്‍റ് അടിച്ച് നായകളാക്കിഎക്സ്

ല ഇനങ്ങളിലുള്ള മൃ​ഗങ്ങളെ കാണാനുള്ള കൗതുകം കൊണ്ടാണ് ആളുകൾ മൃ​ഗശാലയിലേക്ക് എത്തുന്നത്. എന്നാൽ ചൈനയിലെ ഒരു മൃ​ഗശാല അധികൃതർ പറ്റിച്ച പണി സന്ദർശകരെയും സോഷ്യൽമീഡിയയെയും ഇപ്പോൾ രോഷാകുലരാക്കിയിരിക്കുകയാണ്. കാര്യം മറ്റൊന്നുമല്ല, പാണ്ടയാണെന്ന് പറഞ്ഞു മൃ​ഗശാല അധികൃതർ സന്ദർശകർക്ക് മുന്നിൽ പ്രദർശിപ്പിച്ചത് നായകളെ പെയിന്റ് അടച്ചു. ദിവസങ്ങളോളം ഈ പകൽ തട്ടിപ്പ് തുടർന്നു.

പെട്ടെന്ന് കണ്ടാൽ തിരിച്ചറിയാത്ത വിധം ചൗചൗ ഇനത്തിൽപെട്ട നായക്കുട്ടികളുടെ രോമം വെട്ടി ഒതുക്കി കറുപ്പും വെളുപ്പും പെയിന്റ് അടിച്ചാണ് അധികൃതർ ഡ്യൂപ്ലിക്കെറ്റ്പാണ്ടകളെ ഇറക്കിയത്. രാവിലെ എട്ടു മണി മുതൽ‌ വൈകുന്നേരം അഞ്ചു മണി വരെയുള്ള സന്ദർശന സമയത്താണ് ഇവയെയും എത്തിക്കുക. പണ്ടകളെ കാണാൻ സന്ദർകരുടെ തിരക്കുമുണ്ടായി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നായകളെ പെയിന്‍റ് അടിച്ച് നായകളാക്കി
അക്ഷയതൃതീയ വെള്ളിയാഴ്ച വന്നാല്‍ ശ്രേഷ്ഠമാണോ?, വെള്ളി വാങ്ങാനും അത്യുത്തമം; പ്രത്യേകതകള്‍

ഒടുവിൽ അഡ്ജസ്റ്റ്മെന്റ് പൊളിഞ്ഞപ്പോൾ മൃ​ഗശാല അധികൃതരുടെ ഭാ​ഗത്ത് നിന്നും വിചിത്രമായ വിശദീകരണവും വന്നു. മൃ​ഗശാലയിൽ പാണ്ടകളെ പ്രദർശിപ്പിക്കണമെന്ന ആ​ഗ്രഹം കാരണമാണ് നായകളെ പെയിന്റ് അടിച്ച് സന്ദർശകരെ കാണിച്ചതെന്നായിരുന്നു വിശദീകരണം. നിലവിൽ എക്സിലൂടെ പാണ്ടകളായി പ്രദർശിച്ച നായകളുടെ വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിരവധി ആളുകളാണ് പ്രതിഷേധവുമായി രം​ഗത്തെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com