മരത്തെ കെട്ടിപ്പിടിച്ച് യുവാവിന് ഗിന്നസ് റെക്കോര്‍ഡ്; ഒരു മണിക്കൂറില്‍ 1,123 മരങ്ങള്‍, വിഡിയോ

ഒരു ആലിംഗനത്തിന് മൂന്ന് സെക്കന്റ് ആണ് ശരാശരി സമയം അനുവദിച്ചിരുന്നത്
അബുബക്കര്‍ തഹിറു, ഗിന്നസ് റെക്കോര്‍ഡ്
അബുബക്കര്‍ തഹിറു, ഗിന്നസ് റെക്കോര്‍ഡ്ഇന്‍സ്റ്റഗ്രാം

വാഷിങ്ടണ്‍: മരങ്ങളെ കെട്ടിപ്പിടിച്ച് 29കാരന് ലോക റെക്കോര്‍ഡ്. ഗാന സ്വദേശി അബുബക്കര്‍ തഹിറു ആണ് ഒരു മണിക്കൂറില്‍ 1,123 മരങ്ങളെ കെട്ടിപ്പിടിച്ച് ഈ നേട്ടം കൈവരിച്ചത്. അലബാമയിലെ ടസ്‌കഗീ നാഷണല്‍ ഫോറസ്റ്റിനുള്ളിലായിരുന്നു പ്രകടനം.

ഒരു ആലിംഗനത്തിന് മൂന്ന് സെക്കന്റ് ആണ് ശരാശരി സമയം അനുവദിച്ചിരുന്നത്. ഒരു മിനിറ്റില്‍ തഹിറു കെട്ടിപ്പിടിച്ചത് ഏതാണ്ട് 19 മരങ്ങളെയാണ്. വെറുടെ തൊട്ടാല്‍ പോര, ഇരു കൈകളും ഉപയോഗിച്ച് ചുറ്റിപിടിച്ചു വേണം മരങ്ങളെ കെട്ടിപിടിക്കണം എന്നായിരുന്നു നിബന്ധന. ഇതിനിടെ ആവര്‍ത്തിച്ച് കെട്ടിപിടിക്കാനോ, മരങ്ങള്‍ക്കോ പരിസ്ഥിതിക്കോ ദോഷമാകുന്ന തരത്തില്‍ പ്രവര്‍ത്തിക്കാനോ പാടില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അബുബക്കര്‍ തഹിറു, ഗിന്നസ് റെക്കോര്‍ഡ്
പാണ്ടയില്ലാത്തതു കൊണ്ട് നായകളെ പെയിന്റ് അടിച്ച് ഇറക്കി; മൃ​ഗശാല അധികൃതരുടെ അഡ്ജസ്റ്റ്മെന്റ് പൊളിഞ്ഞു, പ്രതിഷേധം

ഈ റെക്കോര്‍ഡിന്റെ ആദ്യ ഉടമയാണ് തഹിറു. റംസാന്‍ നോമ്പു സമയത്താണ് തഹിറു ഈ വെല്ലുവിളി ഏറ്റെടുക്കുന്നത്. അത് മത്സരം കഠിനമാക്കിയെന്നും ഗിന്നസ് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. നേട്ടത്തില്‍ സന്തോഷവാനാണെന്നും നമ്മുടെ ആവാസവ്യവസ്ഥയില്‍ മരങ്ങളുടെ നിര്‍ണായക പങ്കും പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ അടിയന്തരാവസ്ഥയും എടുത്തുകാട്ടുന്നതാണ് ഈ നേട്ടമെന്ന് താഹിറു പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com