തുടര്‍ച്ചയായ നാലാം വര്‍ഷവും ഫ്രഞ്ച് ലീഗ് കപ്പ് പിഎസ്ജിക്ക്; മൊണോക്കോയെ തോല്‍പ്പിച്ചത് ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക്; കവാനിക്ക് രണ്ട് ഗോള്‍

നാലാം തവണയും ഫ്രഞ്ച് ലീഗ് കപ്പ് സ്വന്തമാക്കിയ പാരിസ് സെന്റ് ജെര്‍മന്‍ താരങ്ങള്‍ ആഘോഷത്തില്‍-റോയിട്ടേഴ്‌സ്‌
നാലാം തവണയും ഫ്രഞ്ച് ലീഗ് കപ്പ് സ്വന്തമാക്കിയ പാരിസ് സെന്റ് ജെര്‍മന്‍ താരങ്ങള്‍ ആഘോഷത്തില്‍-റോയിട്ടേഴ്‌സ്‌

ലിയോണ്‍: തുടര്‍ച്ചയായ നാലാം തവണയും ഫ്രഞ്ച് ലീഗ് കപ്പ് പാരിസ് സെന്റ് ജെര്‍മന്‍ സ്വന്തമാക്കി. ശക്തരായ മൊണോക്കോയെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് പിഎസ്ജി ലീഗ് കപ്പ് നേട്ടങ്ങളുടെ എണ്ണം ഏഴാക്കിയത്.

മൊണോക്കോയ്‌ക്കെതിരേ രണ്ട് ഗോള്‍ നേടിയ എഡിസണ്‍ കവാനി-എഎഫ്പി, ഗെറ്റി
മൊണോക്കോയ്‌ക്കെതിരേ രണ്ട് ഗോള്‍ നേടിയ എഡിസണ്‍ കവാനി-എഎഫ്പി, ഗെറ്റി

യൂറോപ്പ്യന്‍ ഫുട്‌ബോളിലെ ഏറ്റവും മികച്ച ആക്രമനിരയുള്ള മൊണോക്കോ ഈ സീസണില്‍ ഇതുവരെ 130 ഗോളടിച്ച ഗരിമയുമായാണ് ലീഗ് കപ്പ് ഫൈനലില്‍ പിഎസ്ജിക്കെതിരേ കൊമ്പുകോര്‍ക്കാന്‍ എത്തിയത്. എന്നാല്‍ പ്രതിരോധത്തിലുണ്ടായ വീഴ്ചകള്‍ മുതലെടുത്ത്് കവാനിയും കൂട്ടരും കിരീടത്തില്‍ മുത്തമിട്ടു. 

ഏയ്ഞ്ചല്‍ ഡി മരിയ-എഎഫ്പി, ഗെറ്റി
ഏയ്ഞ്ചല്‍ ഡി മരിയ-എഎഫ്പി, ഗെറ്റി

ഫ്രഞ്ച് ലീഗില്‍ എട്ട് മത്സരങ്ങള്‍ ശേഷിക്കേ പിഎസ്ജിയെക്കാള്‍ മൂന്ന് പോയിന്റ് മുന്നിലാണ് മൊണോക്കോ. അടുത്തയാഴ്ച ഇരു ടീമുകളും ഫ്രഞ്ച് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടും. പിഎസ്ജിക്കു വേണ്ടി എഡിസണ്‍ കവാനി രണ്ടു ഗോളുകള്‍ നേടി. ഈ സീസണില്‍ ഇതോടെ കവാനിയുടെ ഗോള്‍ നേട്ടം 40 ആയി. കളിയുടെ നാലാം മിനുട്ടില്‍ ജൂലിയന്‍ ഡ്രാക്‌സലറാണ് പിഎസ്ജിയുടെ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. 27മത് മിനുട്ടില്‍ തോമസ് ലേമറിലൂടെ മൊണോക്കോ ഒപ്പമെത്തിയെങ്കിലും ഡി മരിയയും, കവാനിയും ഗോളുകള്‍ കണ്ടെത്തിയതോടെ കപ്പ് പിഎസ്ജിക്കൊപ്പമായി.

മൊണോക്കോയുടെ ഏക ഗോള്‍ നേടിയ തോമസ് ലേമര്‍-എഎഫ്പി, ഗെറ്റി
മൊണോക്കോയുടെ ഏക ഗോള്‍ നേടിയ തോമസ് ലേമര്‍-എഎഫ്പി, ഗെറ്റി

റഡാമെല്‍ ഫാല്‍ക്കോവ, ഫാബീഞ്ഞോ എന്നിവരില്ലാതെയാണ് മൊണോക്കോ പിഎസ്ജിക്കെതിരേ ഇറങ്ങിയത്. എന്നാല്‍ പിഎസ്ജി നിരയില്‍ ഇറ്റാലിയന്‍ താരം മാര്‍ക്കോ വരാറ്റി കൂടുതല്‍ സ്‌പെയ്‌സ് കണ്ടെത്തുകയും ഡിമരിയയിലൂടെ സ്‌ട്രൈക്കര്‍ക്ക് പന്തെത്തിച്ചു നല്‍കുകയും ചെയ്തതോടെ മൊണോക്കോ പ്രതിരോധം പാളി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com