ബുര്‍ജ് ഖലീഫയ്ക്ക് കിംഗ്‌സ് ഇലവന്‍ പഞ്ചാബിലെന്തു കാര്യം; ഇഷാന്ത് ശര്‍മയെ ടീമിലെടുത്തതാണ് കാര്യം!

ബുര്‍ജ് ഖലീഫയ്ക്ക് കിംഗ്‌സ് ഇലവന്‍ പഞ്ചാബിലെന്തു കാര്യം; ഇഷാന്ത് ശര്‍മയെ ടീമിലെടുത്തതാണ് കാര്യം!

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ഇന്ന് തുടക്കമാകാനിരിക്കുമ്പോള്‍ ബുര്‍ജ് ഖലീഫയാണ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. അങ്ങ് ദുബായിലുള്ള ബുര്‍ജ് ഖലീഫയ്ക്ക് ഇന്ത്യന്‍ പ്രീമിയര്‍ ലിഗുമായി എന്ത് ബന്ധം എന്നാലോചിക്കുന്നവര്‍ വിരേന്ദര്‍ സേവാഗിന്റെ ട്വിറ്ററില്‍ ഒന്നു പോയിനോക്കിയാല്‍ മതി. അതെ, ഇന്ത്യന്‍ ബൗളര്‍ ഇഷാന്ത് ശര്‍മയെയാണ് വീരേന്ദര്‍ സേവാഗ് ബുര്‍ജ് ഖലീഫയെന്ന് വിളിച്ചത്. 

ഈ സീസണിലേക്ക് ആരും ലേലം വിളിക്കാത്ത ഇഷാന്ത് ശര്‍മയെ മുരളി വിജയിക്ക് പകരക്കാരനായാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ടീമിലെടുത്തത്. വക്രിച്ച ബുര്‍ജ് ഖലീഫയ്ക്ക് പഞ്ചാബ് കുടുംബത്തിലേക്ക് സ്വാഗതം എന്ന് പുറഞ്ഞാണ് ഈ സീസണില്‍ പഞ്ചാബിന്റെ പരിശീലക കുപ്പായത്തിലെത്തുന്ന സേവാഗ് തന്റെ ട്വിറ്ററിലിട്ടത്.

ഈയടുത്ത് ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് സീരീസിലെ രണ്ടാം ടെസ്റ്റില്‍ മാറ്റ് റിന്‍ഷോയ്ക്കും സ്റ്റീവ് സ്മിത്തിനുമെതിരേ ഇഷാന്ത് മുഖം വക്രിച്ച് കാണിക്കുന്ന ചിത്രം വൈറലായിരുന്നു. ഈ ചിത്രമാണ് സേവാഗും ഉപയോഗിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com