ഫോട്ടോ-ബിസിസിഐ
ഫോട്ടോ-ബിസിസിഐ

ഗുജറാത്ത് ലയണ്‍സിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തകര്‍പ്പന്‍ ജയം; വാര്‍ണര്‍ക്കും ഹെന്റിക്വസിനും അര്‍ധ സെഞ്ച്വറി

ഹൈദരാബാദ്: സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റെ വെടിക്കെട്ട് ബാറ്റിംഗിനു മുന്നില്‍ ഗുജറാത്ത് ലയണ്‍സ് തലകുനിച്ചു. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെയും മോയിസസ് ഹെന്റിക്വസിന്റെയും അര്‍ധ സെഞ്ച്വറി മികവില്‍ ഹൈദരാബാദിന് ഗുജറാത്തിനെതിരേ ഒന്‍പത് വിക്കറ്റ് ജയം. ഹൈദരാബാദിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്.

ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദ് ഗുജറാത്ത് ലയണ്‍സിനെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സിന് ചുരുട്ടിക്കൂട്ടി. റാഷിദ് ഖാന്‍ മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ രണ്ടും ആശിഷ് നെഹ്‌റ ഒന്നും വിക്കറ്റുകള്‍ സ്വന്തമാക്കി. ഡൈ്വന്‍ സ്മിത്ത് 37 റണ്‍സെടുത്ത് ഗുജറാത്ത് നിരയില്‍ ടോപ്പ് സ്‌കോററായി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് ശിഖര്‍ ധവാന്റെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്. വാര്‍ണര്‍ 76 റണ്‍സും ഹെന്റിക്വസ് 52 റണ്‍സും നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഡേവിഡ് വാര്‍ണറാണ് മാന്‍ ഓഫ് ദി മാച്ച്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com