ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാന്റെ എതിരാളി ഇന്ത്യയാകുമോ

സ്വന്തം പിച്ചില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞ് പാക്കിസ്ഥാന്‍ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍. നാളെ നടക്കുന്ന ഇന്ത്യാ - ബംഗ്ലാദേശ് മത്സരവിജയികളെ ഫൈനലില്‍ പാക്കിസ്ഥാന്‍ നേരിടും
ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാന്റെ എതിരാളി ഇന്ത്യയാകുമോ

കാര്‍ഡിഫ്: സ്വന്തം പിച്ചില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞ് പാക്കിസ്ഥാന്‍ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍. നാളെ നടക്കുന്ന ഇന്ത്യാ - ബംഗ്ലാദേശ് മത്സരവിജയികളെ ഫൈനലില്‍ പാക്കിസ്ഥാന്‍ നേരിടും.

ആദ്യസെമിയില്‍ എട്ടുവിക്കറ്റിനാണ് ആതിഥേയരായ ഇംഗ്ലണ്ടിനെ തകര്‍ത്തത്. 13 ഓവര്‍ ബാക്കിനില്‍ക്കെയാണ് ഇംഗ്ലണ്ട് ലക്ഷ്യം കണ്ടത്. ഇംഗ്ലണ്ട് 20 ഓവറില്‍ 212 റണ്‍സാണ് നേടിയത്. പാക്കിസ്ഥാന്റെ പേസ് ബൗളിംഗിന് മുന്നില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് ഇംഗ്ലണ്ട് ആരാധകര്‍ക്ക് കാണാനായത്. അവസാനപന്ത് ബാക്കിനില്‍ക്കെ എല്ലാവരും പുറത്താകുകയായിരുന്നു.

ജോ റൂട്ടും ബെയര്‍‌സ്റ്റോയുമാണ് ഇംഗ്ലണ്ട് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. 56 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത ജോറൂട്ടാണ് ടോപ്‌സേ്കാറര്‍.  മോര്‍ഗന്‍ 33ഉം സ്‌റ്റോക്‌സ് 34 റണ്‍സും നേടി. വന്‍ തകര്‍ച്ചയ്ക്കിടെ ഇരുവരുടെയും ചെറുത്തുനില്‍പ്പാണ് വന്‍തകര്‍ച്ചയില്‍ നിന്നും ഇംഗ്ലണ്ടിനെ കരകയറ്റിയത്. പാക് പേസ് ബൗളര്‍മാരായ ഹസന്‍ അലിയുടെയും റുമ്മാന്‍ റയീസിന്റെയും ജുനൈദ് ഖാന്റെയും മിന്നുന്ന പ്രകടനവും പാക് വിജയത്തില്‍ നിര്‍ണായകമായി. ഹസന്‍ അലി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജുനൈദിനും റുമാനിനും രണ്ട് വിക്കറ്റ് വീതം ലഭിച്ചു

ഓപ്പണിങ് കൂട്ട്‌കെട്ടില്‍ തന്നെ 118 റണ്‍സാണ് പാക്കിസ്ഥാന്‍ നേടിയത്. നൂറ് പന്തില്‍ നിന്നും 76 റണ്‍സെടുത്ത അഷറും 58 പന്തില്‍ നിന്ന് 57 റണ്‍സെടുത്ത് ഫഖറിന്റെയും മികച്ച കൂട്ട്‌കെട്ടാണ് പാക്കിസ്ഥാനെ വിജയവഴിയിലേക്ക് നയിച്ചത്. ഫഖര്‍ ഏഴ് ബൗണ്ടറിയും ഒരു സിക്‌സും നേടിയപ്പോള്‍ അസ്ഹര്‍ ഒരു സിക്‌സും അഞ്ച് ബൗണ്ടറിയും നേടി.
സമയോചിതമായി വിക്കറ്റ് വീഴ്ത്തിയ ബൗളര്‍മാരെ പോലെ ഇംഗ്ലണ്ട് പേസ് നിരയ്ക്ക് മുന്നില്‍ പാക്കിസ്ഥാന്‍ തകരുമെന്ന് പ്രതീക്ഷിച്ച ആരാധകര്‍ വിക്കറ്റ് വീഴുന്നതിനായി 22 ഓവര്‍വരെ കാത്തുനില്‍ക്കേണ്ടി വന്നു. ഓപ്പണിംഗ് കൂട്ട്‌കെട്ട് പിരിഞ്ഞ ശേഷം പിന്നീടെത്തിയ അസമും ഹാഫിസും പാക്ക്സ്ഥാന് വിജയം സമ്മാനിച്ചു.

ടോസ് നേടിയ പാക്കിസ്ഥാന്‍ ഇംഗ്ലീഷുകാരെ ബാറ്റിംഗിനയക്കുകയായിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com