സന്തോഷ് ട്രോഫി: ആദ്യ മത്സരത്തില്‍ ആതിഥേയര്‍ക്ക് ജയം; അവസാന മിനുറ്റ് ഗോളില്‍ പശ്ചിമ ബംഗാള്‍ രക്ഷപ്പെട്ടു

സന്തോഷ് ട്രോഫി: ആദ്യ മത്സരത്തില്‍ ആതിഥേയര്‍ക്ക് ജയം; അവസാന മിനുറ്റ് ഗോളില്‍ പശ്ചിമ ബംഗാള്‍ രക്ഷപ്പെട്ടു

ഗോവയില്‍ നടക്കുന്ന 71ാമത് സന്തോഷ് ട്രോഫി ടൂര്‍ണമെന്റ് ഗ്രൂപ്പ് എയില്‍ ആതിഥേയര്‍ക്കും പശ്ചമ ബംഗളാളിനും ജയം. ഉദ്ഘാടന മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ഗോവ മേഘാലയയെ പരാജയപ്പെടുത്തി. ആദ്യപകുതി വിരസമായ ഉദ്ഘാടന മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും വീണത്. ലതേഷ് മണ്ട്രേക്കര്‍ 49ാം മിനുറ്റില്‍ ആദ്യ ഗോള്‍ നേടി ഗോവയെ മുന്നിലെത്തിച്ചു. 52ാം മിനുട്ടില്‍ ലിസ്റ്റണ്‍ കൊലാക്കോയിലൂടെ ലീഡ് രണ്ടാക്കി ഉയര്‍ത്തിയ ഗോവയ്‌ക്കെതിരേ 54ാം മിനുറ്റില്‍ എനസ്റ്റര്‍ മാല്‍ഗിയാങിലൂടെ മേഘാലയ മറുപടി നല്‍കി.

കളി തീരാന്‍ ഒരു മിനുറ്റ് മാത്രം ശേഷിക്കേ എസ്‌കെ ഫായിസ് നേടിയ ഗോളാണ് ഗ്രൂപ്പ് എയില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഛണ്ഡീഗഡിനെതിരേ പശ്ചിമ ബംഗാളിന് വിജയം സമ്മാനിച്ചത്. സന്തോഷ് ട്രോഫിയില്‍ 31 തവണ മുത്തമിട്ട ബംഗാളിന് റൊസാരി സ്‌പോര്‍ട്‌സ് കോംപ്ലക് സ്റ്റേഡിയത്തില്‍ ഛണ്ഡീഗഡിനെതിരേ കാര്യങ്ങള്‍ അത്ര ലളിതമായിരുന്നില്ല. 19 വര്‍ഷത്തിന് ശേഷം ദേശീയ ചാംപ്യന്‍ഷിപ്പില്‍ ബൂട്ടുകെട്ടിയ ഛണ്ഡീഗഡ് ബംഗാളിനെതിരേ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 

കളിയിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഛണ്ഡീഗഡ് നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോളുകള്‍ അകന്നു നിന്നു. 67ാം മിനുറ്റില്‍ പകരക്കാരനായി എത്തിയ ഫായിസ് ബംഗാളിന്റെ വിജയശില്‍പ്പിയായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com