തോല്‍വിയെ തോല്‍പിക്കാന്‍ ആകില്ല മക്കളേ; ബെംഗളൂരു ശീലം മറന്നില്ല; കൊല്‍ക്കത്തയോടും തോറ്റു

തോല്‍വിയെ തോല്‍പിക്കാന്‍ ആകില്ല മക്കളേ; ബെംഗളൂരു ശീലം മറന്നില്ല; കൊല്‍ക്കത്തയോടും തോറ്റു

ബെംഗളൂരു:  റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ശീലം മാറ്റിയില്ല. കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ആറ് വിക്കറ്റിന് തോറ്റ് ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാനത്തില്‍. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോഷ് നഷ്ടപ്പെട്ട ബെംഗളൂരു ആറ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു.

ട്രാവിസ് ഹെഡിന്റെ 75 റണ്‍സും മന്‍ദീപ് സിങ്ങിന്റെ 52 റണ്‍സുമാണ് തകര്‍ന്നടിഞ്ഞ ബെംഗളൂരു ബാറ്റിംഗിന് ഭേദപ്പെട്ട സ്‌കോര്‍ നല്‍കിയത്. സൂപ്പര്‍ താരം വിരാട് കോഹ്ലിക്കും ക്രിസ് ഗെയിലിനും ഡിവില്ലിയേഴ്‌സിനും കാര്യമായ നേട്ടമുണ്ടാക്കാന്‍ ഇത്തവണയും സാധിച്ചില്ല. കൊല്‍ക്കത്തയ്ക്ക് വേണ്ടി ഉമേഷ് യാദവ് മൂന്ന് വിക്കറ്റും സുനില്‍ നരെയന്‍ രണ്ടു വിക്കറ്റും ക്രിസ് വോക്‌സ് ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത സുനില്‍ നരയ്‌ന്റെയും ക്രിസ് ലിന്നിന്റെയും അര്‍ധ സെഞ്ചറി നേട്ടത്തില്‍ അതിവേഗം വിജയത്തിലേക്കടുത്തു. 15 പന്തില്‍ നിന്ന് 50 റണ്‍സെടുത്ത് സുനില്‍ നരയ്ന്‍ ഐപിഎല്‍ പത്താം സീസണിലെ ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ച്വറി സ്വന്തം പേരില്‍ കുറിച്ചു. പിന്നീട് വന്ന കോളിന്‍ ഗ്രാന്‍ഡ് ഹോമും ഗൗതം ഗംഭീറും മനീഷ് പാണ്ഡെയും കൊല്‍ക്കത്തയെ വിജയത്തിലെത്തിച്ചു. 

ബെംഗളൂരു ബൗളിംഗ് നിരയില്‍ പവാന്‍ നെഗി രണ്ട് വിക്കറ്റ് നേടി. അങ്കിത് ഛൗധരിക്കും യുസ്‌വേന്ദ്ര ഛാഹലും ഓരോ വിക്കറ്റ് വീതം നേടി. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് കൊല്‍ക്കത്ത.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com