തകര്‍ന്ന ലോകകപ്പ് സ്വപ്‌നം; അസൂറിപ്പടയുടെ താമസസൗകര്യങ്ങള്‍ കൈയടക്കാന്‍ ഡെന്‍മാര്‍ക്

തകര്‍ന്ന ലോകകപ്പ് സ്വപ്‌നം; അസൂറിപ്പടയുടെ താമസസൗകര്യങ്ങള്‍ കൈയടക്കാന്‍ ഡെന്‍മാര്‍ക്

റഷ്യയില്‍ ലോകകപ്പിനായി ഹോട്ടല്‍ റൂം വരെ ബുക് ചെയ്തതിന് ശേഷമായിരുന്നു അസൂറിപ്പട സ്വീഡന് എതിരേ കളിക്കാന്‍ ഇറങ്ങിയത്

ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് ഇറ്റലി ലോകകപ്പ് യോഗ്യത മത്സരത്തില്‍ പരാജയപ്പെട്ട് പുറത്തായത്. അറുപത് വര്‍ഷത്തില്‍ ആദ്യമായാണ് അസൂറിപ്പട ലോകകപ്പ് കാണാതെ പുറത്തുപോകുന്നത്. പക്ഷേ ടൂര്‍ണമെന്റിന് മുന്‍പ് തന്നെ കാലിടറി വീഴുമെന്ന് ഇറ്റാലിയന്‍ ടീം ഒരിക്കലും വിചാരിച്ചിരുന്നില്ല. ഫുട്‌ബോള്‍ ലോകകപ്പില്‍ കളിക്കാന്‍ യോഗ്യത ലഭിക്കുമെന്ന പൂര്‍ണ വിശ്വാസത്തിലായിരുന്നു അവര്‍. റഷ്യയില്‍ ലോകകപ്പിനായി ഹോട്ടല്‍ റൂം വരെ ബുക് ചെയ്തതിന് ശേഷമായിരുന്നു അസൂറിപ്പട സ്വീഡന് എതിരേ കളിക്കാന്‍ ഇറങ്ങിയത്. 

ലോകകപ്പ് ആരംഭിക്കുമ്പോഴേക്കും ഉണ്ടാവാന്‍ സാധ്യതയുള്ള തിരക്ക് മുന്നില്‍ കണ്ടുകൊണ്ടാണ് ഇറ്റാലിയന്‍ ഫുട്‌ബോള്‍ അധികൃതര്‍ ഹോട്ടല്‍ റൂമുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്തത്. ഇറ്റാലിയന്‍ ടീമിന്റെ ഫുട്‌ബോള്‍ യാത്ര അവസാനിച്ചതോടെ ഇവരുടെ ബുക്കിംഗ് ഉപയോഗിക്കാനുള്ള പദ്ധതിയിലാണ് ഡെന്‍മാര്‍ക്. ഇരു ടീമുകളും തമ്മില്‍ വലിയ വ്യത്യാസമുണ്ടെങ്കിലും ഇറ്റലിയുടെ ഹോട്ടല്‍ ബുക്കിംഗുകള്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഡാനിഷ് ഫുട്‌ബോള്‍ അധികൃതര്‍ വ്യക്തമാക്കി. 

നാല് തവണ ലോകചാമ്പ്യന്‍മാരായ ഇറ്റലിയുടെ പതനം വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്. ഫുടുബോള്‍ മാനേജ്‌മെന്റിന്റെ നേതൃനിരയിലുള്ളവരില്‍ പലരേയും ഒഴുവാക്കി ടീമിനെ ഉടച്ചുവാര്‍ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com