ശ്രീശാന്തിനെ മറ്റുരാജ്യങ്ങള്‍ക്ക് വേണ്ടി കളിക്കാന്‍ അനുവദിക്കില്ലെന്ന് ബിസിസിഐ

ഐസിസി ചട്ടപ്രകാരം വിലക്കുള്ളയാള്‍ക്ക് മറ്റുരാജ്യങ്ങള്‍ക്ക് വേണ്ടി കളിക്കാന്‍ സാധിക്കില്ലെന്ന് ബിസിഐ
ശ്രീശാന്തിനെ മറ്റുരാജ്യങ്ങള്‍ക്ക് വേണ്ടി കളിക്കാന്‍ അനുവദിക്കില്ലെന്ന് ബിസിസിഐ

ന്യൂഡല്‍ഹി: ശ്രീശാന്തിനെ മറ്റുരാജ്യങ്ങള്‍ക്ക് വേണ്ടി കളിക്കാന്‍ അനുവദിക്കില്ലെന്ന് ബിസിസിഐ. ഐസിസി ചട്ടപ്രകാരം വിലക്കുള്ളയാള്‍ക്ക് മറ്റുരാജ്യങ്ങള്‍ക്ക് വേണ്ടി കളിക്കാന്‍ സാധിക്കില്ലെന്ന് ബിസിഐ വ്യക്തമാക്കി. 

ആജീനാന്തവിലക്ക് തുടരുമെന്ന ഹൈക്കോടതി വിധിയ്ക്ക് പിന്നാലെ മറ്റുരാജ്യങ്ങള്‍ക്കുവേണ്ടി കളിക്കുമെന്ന് ശ്രീശാന്ത് പറഞ്ഞിരുന്നു. 
ഇതിന് പിന്നാലെയാണ് ബിസിസിഐ ആക്ടിങ് പ്രസിഡന്റ് സി.കെ.ഖന്നയുടെ പ്രസ്താവന. മാതൃരാജ്യത്തെ ബോര്‍ഡ് വിലക്കേര്‍പ്പെടുത്തിയ ഒരു താരത്തിന് മറ്റു രാജ്യങ്ങള്‍ക്കായി കളിക്കാനാവില്ല.ഐസിസി നിയമത്തില്‍ ഇക്കാര്യങ്ങള്‍ വളരെ വ്യക്തമാണെന്നും എ.കെ.ഖന്ന പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടാണ് ഖന്ന ഇക്കാര്യം പറഞ്ഞത്.

2013ല്‍ നടന്ന ഐപിഎല്‍ ആറാം സീസണിലെ ഒത്തുകളി വിവാദം അന്വേഷിച്ച അച്ചടക്ക സമിതിയാണ് ശ്രീശാന്തിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയത്. അത് ചോദ്യം ചെയ്ത് ശ്രീശാന്ത് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിലക്ക് റദ്ദാക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ ബിസിസിഐ നല്‍കിയ അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com