ഇന്ത്യന്‍ ടീം പരിശീലകനെ നാളെ അറിയാം; രവി ശാസ്ത്രിക്കു സാധ്യത

ഇന്ത്യന്‍ ടീം പരിശീലകനെ നാളെ അറിയാം; രവി ശാസ്ത്രിക്കു സാധ്യത

ന്യൂഡെല്‍ഹി: ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ പലിശീലകനെ നാളെ അറിയാം. കോച്ച് ആകാനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട് അവസാന തിയതി ഇന്ന് അവസാനിക്കാനിരിക്കെ ആറ് പേരാണ് സാധ്യത പട്ടികയിലുള്ളത്. ഇതില്‍ ഇന്ത്യന്‍ മുന്‍ താരം രവിശാസ്ത്രിക്കാണ് സാധ്യതയെന്നാണ് സൂചന. മൊത്തം പത്തു അപേക്ഷകള്‍ ലഭിച്ചതില്‍ നിന്നു ആറുപേരുടെ ചുരുക്കപ്പട്ടിക ബിസിസിഐ തയാറാക്കുകയായിരുന്നു.

ക്രിക്കറ്റ് ഉപദേശക സമിതി അംഗങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവര്‍ ചേര്‍ന്നു ആറുപേരുമായി അഭിമുഖം നടത്തിയ ശേഷമാകും പരിശീലകനെ പ്രഖ്യാപിക്കുക. രവി ശാസ്ത്രി, വീരേന്ദര്‍ സേവാഗ്, ടോം മൂഡി, സിമ്മണ്‍സ്, രജ്പുത്, ക്ലൂസ്‌നര്‍, പെബസ് എന്നിവരുമായി ഉപദേശക സമിതി അഭിമുഖം നടത്തും. അതേസമയം, പരിശീലകനെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ഒഴിവാക്കാനുള്ള ശ്രമം ബിസിസിഐ നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ഇന്ത്യന്‍ ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും രവി ശാസ്ത്രിയും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ മുന്നില്‍ കണ്ടാണ് അഭിമുഖം ഒഴിവാക്കാനുള്ള ശ്രമം ബിസിസിഐ നടത്തുന്നത്. ബിസിസിഐക്കും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കും താല്‍പ്പര്യം രവി ശാസ്ത്രിയെയാണെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചനകള്‍.

കോഹ്ലിയുമായുള്ള ഭിന്നതയെ  തുടര്‍ന്ന് പരിശീലക സ്ഥാനത്തു നിന്നും അനില്‍ കുംബ്ലെ രാജിവെച്ചിരുന്നു. ഐസിസി ചാംപ്യന്‍സ് ട്രോഫിയുമായി ബന്ധപ്പെട്ടും ക്രിക്കറ്റ് ഭരണ സമിതിയുമായി കൂടുതല്‍ അടുപ്പം കാണിക്കുന്നതിനാലും കുംബ്ലെയോട് ബിസിസിഐക്കും വലിയ താല്‍പ്പര്യമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ ബിസിസിഐയുടെ വിശ്വസ്തനായ രവി ശാസ്ത്രി തന്നെ ടീമിന്റെ കപ്പിത്താനായി എത്തിയേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com