കിട്ടാത്ത മുന്തിരിക്കായി സമയം പാഴാക്കാന്‍ ഞങ്ങളില്ല: മാഞ്ചസ്റ്റര്‍ കോച്ച് മൊറീഞ്ഞോ

കിട്ടാത്ത മുന്തിരിക്കായി സമയം പാഴാക്കാന്‍ ഞങ്ങളില്ല: മാഞ്ചസ്റ്റര്‍ കോച്ച് മൊറീഞ്ഞോ

മാഞ്ചസ്റ്റര്‍: പോര്‍ച്ചുഗലിന്റെ റിയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്ററിലേക്കെന്ന വാര്‍ത്തകള്‍ പാടെ നിഷേധിച്ചു യുണൈറ്റഡ് പരിശീലകന്‍ ജോസ് മൊറീഞ്ഞോ. ഒരിക്കലും ലഭിക്കാത്ത താരങ്ങള്‍ക്കായി ക്ലബ്ബിന്റെ സമയം നഷ്ടപ്പെടുത്താനില്ലെന്നാണ് മൊറീഞ്ഞോ വ്യക്തമാക്കിയത്.

ടീമിലെത്താന്‍ ഒരു സാധ്യതയുമില്ലാത്ത ക്രിസ്റ്റിയാനൊ റൊണാള്‍ഡോയെ പോലുള്ള സൂപ്പര്‍ താരങ്ങള്‍ക്കായി എന്റെ ക്ലബ്ബ് സമയം കളയില്ലെന്ന് യൂറോപ്പ ചാംപ്യന്‍മാരായ മാഞ്ചസ്റ്ററിന്റെ പരിശീലകന്‍ വ്യക്തമാക്കിയത്. ഇത്തരം താരങ്ങള്‍ക്കായ തന്റെ ക്ലബ്ബിനു സമയം ചെലവാക്കാന്‍ ഇല്ലെന്നും റൊണാള്‍ഡോ മാഞ്ചസ്റ്ററിലേക്കെന്ന വാര്‍ത്തകള്‍ക്കു ഇതോടെ വിരാമമാകും.

റിയല്‍ മാഡ്രിഡിനെ അപേക്ഷിച്ചു റൊണാള്‍ഡോ നിര്‍ണായക ഘടകമാണ്. സാമ്പത്തികമായും റൊണാള്‍ഡോ ക്ലബ്ബിന്റെ ശക്തിയാണ്. ഈ റൊണാള്‍ഡോ മാഡ്രിഡ് വിടുമെന്ന കാര്യം നമുക്ക് എങ്ങനെ ചിന്തിക്കാനാകും. പോര്‍ച്ചുഗീസുകാരന്‍ കോച്ച് പ്രതികരിച്ചു.

സ്പാനിഷ് താരം ആല്‍വെറോ മൊറാട്ടയും മാഞ്ചസ്റ്ററിലെത്തില്ലെന്നും മുന്‍ റിയല്‍ പരിശീലകന്‍ കൂടിയായിരുന്ന മൊറീഞ്ഞോ വ്യക്തമാക്കി. ഇതുസംബന്ധിച്ചു ഇരു ക്ലബ്ബുകളും കരാറിലൊന്നുമെത്തിയിട്ടില്ല.-മൊറീഞ്ഞോ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com