ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ശ്രീകാന്ത് സെമിയില്‍; സൈനയും സിന്ധുവും പുറത്ത്

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ശ്രീകാന്ത് സെമിയില്‍; സൈനയും സിന്ധുവും പുറത്ത്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ കിഡംബി ശ്രീകാന്ത് സെമിയില്‍ കടന്നു. 25-23, 21-17 എന്ന സ്‌കോറിന് ഇന്ത്യന്‍ താരം തന്നെയായ സായ് പ്രണീതിനെയാണ് ലോക 22മത് റാങ്കിലുള്ള ശ്രീകാന്ത് തോല്‍പ്പിച്ചത്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ശ്രീകാന്തിന്റെ തുടര്‍ച്ചയായ മൂന്നാം സെമിയാണിത്.

അതേസമയം, വനിതാ താരങ്ങളായ സൈന നെഹ്‌വാളും പിവി സിന്ധുവും ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. ആറാം സീഡ് ചൈനയുടെ സുന്‍ യുവിനോട് 17-21, 21-10, 17-21  എന്ന സ്‌കോറിനാണ് സൈന തോറ്റത്. ചൈനീസ് തായ്‌പെയ് ലോക ഒന്നാം നമ്പര്‍ താരം സു യിങിനോട് 21-10, 20-22, 16-21 എന്ന സ്‌കോറിന് പിവി സിന്ധുവും ക്വാര്‍ട്ടറില്‍ തോറ്റു പുറത്തായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com