സന്തോഷ് ട്രോഫി കേരളത്തിന് വിജയത്തുടക്കം; ജോബി ജസ്റ്റിന് ഹാട്രിക്ക്

റെയില്‍വെസിനെ നാലിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് കേരളത്തിന്റെ ആദ്യ ജയം - ജോബി ജസ്റ്റിന്റെ ഹാട്രിക്കാണ് കേരളത്തിന് ഉജ്ജ്വല വിജയം സമ്മാനിച്ചത്
സന്തോഷ് ട്രോഫി കേരളത്തിന് വിജയത്തുടക്കം; ജോബി ജസ്റ്റിന് ഹാട്രിക്ക്

മഡ്ഗാവ്: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെ ആദ്യമത്സരത്തില്‍ കേരളത്തിന് ഉജ്ജ്വല വിജയം. എതിരാളികളായ റെയില്‍വെസിനെ രണ്ടിനെതിരെ നാലുഗോളുകള്‍ക്കാണ് കേരളത്തിന്റെ വിജയം. കേരളത്തിനായി ജോബി ജസ്റ്റിന്‍ ഹാട്രിക്ക് നേടി. നാലാം ഗോള്‍ നേടിയത് ഉസ്മാനായിരുന്നു. 

മലയാളി താരം രാജേഷിന്റെ വകയായിരുന്നു റെയില്‍വെസിന്റെ ഗോളുകള്‍. ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ആധിപത്യം പൂര്‍ണമായും കേരളത്തിനായിരുന്നു. ഗോവയില്‍ റെയില്‍വെസിന്റെ തുടര്‍ച്ചയായ രണ്ടാം പരാജയമാണ്. ആദ്യമത്സരത്തില്‍ പഞ്ചാബിനോടാണ് പരാജയപ്പെട്ടത്. 

കേരളത്തിന്റെ അടുത്ത മത്സരം പഞ്ചാബിനോടാണ്. മാര്‍ച്ച് 17നാണ് മത്സരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com