പനാജി: 72ാമത് സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ കരുത്തരായ മിസോറാമിനെ ഗോളില്‍ മുക്കി കേരളം സെമിഫൈനലില്‍. മുന്ചാംപ്യന്മാരായ മിസോറാമിനെതിരേ 4-1 സ്കോറിനാണ് കേരളം തോല്‍പ്പിച്ചത്. കേരളത്തിന് വേണ്ടി അസ്ഹറുദ്ധീന് രണ്ടും ജോബി, സീസണ് എന്നിവര്‍ ഓരോ ഗോളും നേടി. ഇതോടെ ഗ്രൂപ്പ് ബിയില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയിന്റുമായി കേരളം ഒന്നാമതെത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ