കൊല്‍ക്കത്ത: കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ആസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിനിടെയാണ് ഭുവനേശ്വര്‍ കുമാര്‍ ഹര്‍ദിക് പാണ്ഡ്യയുടെ മുഖത്തടിച്ചത്. ആസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ ടീമിന് വേണ്ടി ഭുവനേശ്വര്‍ കുമാറും ഹര്‍ദിക് പാണ്ഡ്യയും ബാറ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ ബോള്‍ വന്ന് വീണത് ഭുവനേശ്വര്‍ കുമാറിന്റെ മുഖത്തായിരുന്നു.
സ്‌െ്രെടക്കിംഗ് എന്‍ഡില്‍ നില്‍ക്കുകയായിരുന്നു ഭുവനേശ്വര്‍ കുമാര്‍. 47ആം ഓവറില്‍ ആസ്‌ട്രേലിയന്‍ ബൗളര്‍ നതാന്‍ കോട്ട്‌ലര്‍ എറിഞ്ഞ ബാള്‍ ഭുവനേശ്വര്‍ കുമാര്‍ വീശിയടിക്കുന്നു. പന്ത് നേരെ വന്ന് കൊണ്ടത് നോണ്‍സ്‌െ്രെടക്കിംഗ് എന്‍ഡില്‍ നിന്ന ഹര്‍ദിക് പാണ്ഡ്യയുടെ മുഖത്ത്. അടികൊണ്ടതും പാണ്ഡ്യ തറയില്‍ വീണു. ഗ്രൗണ്ടിലുണ്ടായിരുന്ന താരങ്ങളെല്ലാം ഉടന്‍ തന്നെ പാണ്ഡ്യയുടെ അടുത്തേക്ക് ഓടി. ആസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് ഉടന്‍ തന്നെ ഡ്രെസിംഗ് റൂമില്‍ നിന്നും മെഡിക്കല്‍ സഹായം ആവശ്യപ്പെട്ടു. ടീം ഫിസിയോ ഓടിയെത്തുമ്പോഴേക്കും എല്ലാവരെയും ഞെട്ടിച്ച് കൊണ്ട്, എന്നാല്‍ ആശ്വാസം പകര്‍ന്നു കൊണ്ട് ഹര്‍ദിക് പാണ്ഡ്യ വീണ്ടും ക്രീസിലേക്ക് തിരിച്ചുവന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ