ബെസ്റ്റ് പ്ലേയര്‍ അവാര്‍ഡ് ലിസ്റ്റില്‍ നെയ്മറും; മറ്റ് കളിക്കാര്‍ ഫിഫയുടെ കണ്ണില്‍പ്പെടാത്തതാണോ?

ബാഴ്‌സയിലായിരുന്നപ്പോള്‍ റോണാള്‍ഡോയേക്കാളും മികച്ച കളിക്കാരനാണ് നെയ്മര്‍ എന്ന് വാദിച്ചിരുന്ന ബാഴ്‌സ ഫാന്‍സാണ് ഇപ്പോള്‍ നെയ്മറിനെ മൂന്നാമതായി പരിഗണിക്കുന്നതിനെ പോലും പരിഹസിക്കുന്നത്
ബെസ്റ്റ് പ്ലേയര്‍ അവാര്‍ഡ് ലിസ്റ്റില്‍ നെയ്മറും; മറ്റ് കളിക്കാര്‍ ഫിഫയുടെ കണ്ണില്‍പ്പെടാത്തതാണോ?

ഫിഫയുടെ കഴിഞ്ഞ സീസണിലെ ബെസ്റ്റ് പ്ലേയര്‍ അവാര്‍ഡിനായുള്ള ഷോര്‍ട്ട് ലിസ്റ്റാണ് ഫുട്‌ബോള്‍ പ്രേമികളെ ഇപ്പോള്‍ പ്രകോപിപ്പിക്കുന്നത്. മെസിയും റൊണാള്‍ഡോയും ആദ്യ രണ്ട് സ്ഥാനങ്ങള്‍ കീഴടക്കുമെ്ന്ന് എല്ലാവരും പ്രതീക്ഷിച്ചതാണ്. എന്നാല്‍ മൂന്നാം സ്ഥാനത്തെത്തിയിരിക്കുന്ന പേരാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. 

പിഎസ്ജിയിലേക്ക് ചേക്കേറിയ നെയ്മര്‍ ഉള്‍പ്പെടെ മൂന്ന് പേരുടെ ലിസ്റ്റാണ് ബെസ്റ്റ് പ്ലേയര്‍ അവാര്‍ഡിനായി ഫിഫ പരിഗണിക്കുന്നത്. എന്നാല്‍ നെയമറിനേക്കാള്‍ മികച്ച പ്രകടനം നടത്തിയ കളിക്കാരുണ്ടായിട്ടും അവരെ അവഗണിച്ച് നെയ്മറിനെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതാണ് ഫുട്‌ബോള്‍ പ്രേമികള്‍ ചോദ്യം ചെയ്യുന്നത്.

45 മത്സരങ്ങളില്‍ നിന്നായി 20 ഗോളുകളും 27 അസിസ്റ്റുകളുമാണ് നെയ്മറിന്റെ പേരിലുള്ളത്. എന്നാല്‍ റോബര്‍ട്ട് ലെവാന്‍ഡോസ്‌കി, ലുക്കാ മോഡ്രിക്, മാര്‍സെലോ എന്നീ താരങ്ങളുടെ പ്രകടനം നെയ്മറിന്റേതിനെക്കാള്‍ മെച്ചപ്പെട്ടതായിരുന്നു എന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. 

എന്നാല്‍ ബാഴ്‌സയിലായിരുന്നപ്പോള്‍ റോണാള്‍ഡോയേക്കാളും മികച്ച കളിക്കാരനാണ് നെയ്മര്‍ എന്ന് വാദിച്ചിരുന്ന ബാഴ്‌സ ഫാന്‍സാണ് ഇപ്പോള്‍ നെയ്മറിനെ മൂന്നാമതായി പരിഗണിക്കുന്നതിനെ പോലും പരിഹസിക്കുന്നതെന്നും ചില ആരാധകര്‍ പറയുന്നുണ്ട്.

ഓക്ടോബര്‍ 23ന് ലണ്ടനില്‍ വെച്ചായിരിക്കും ഫിഫ ബെസ്റ്റ് പ്ലേയറെ പ്രഖ്യാപിക്കുക. എന്നാല്‍ നെയ്മറെ അവസാന ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിനെതിരെയുള്ള പരിഹാസമാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഇതിപ്പോള്‍ കളിക്കളത്തിലെ കഴിവിനേക്കാള്‍ പോപ്പുലാരിറ്റി മാനദണ്ഡമാക്കുകയാണ് ഫിഫ ചെയ്തിരിക്കുന്നതെന്നാണ് ഭൂരിഭാഗം പേരും ചുണ്ടിക്കാണിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com