ബൈക്കുകളോടുള്ള ധോനിയുടെ പ്രേമം പ്രശസ്തമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് എത്തിയത് മുതല്‍ ബൈക്കില്‍ പായുന്നതടക്കമുള്ള ധോനിയുടെ ബൈക്ക് കഥകള്‍ പലതും പുറത്തു വന്നിരുന്നു. ഇപ്പോള്‍ ധോനിയുടെ ബൈക്ക് ശേഖരമാണ് ആരാധകരെ വീണ്ടും അമ്പരപ്പിക്കുന്നത്.
ഭാര്യ സാക്ഷിയായിരുന്നു തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റേറ്റസിലൂടെ ധോനിയുടെ ബൈക്ക് മ്യൂസിയത്തിന്റെ ഫോട്ടോയിട്ട് ആരാധകരില്‍ വീണ്ടും ഞെട്ടലുണ്ടാക്കിയത്. നേരത്തെ, കോഹ് ലിയും സിവയും തമ്മിലുള്ള വീഡിയോ വന്നപ്പോഴായിരുന്നു പിന്നിലുള്ള ധോനിയുടെ ബൈക്ക് മ്യൂസിയം ആരാധകരെ ആദ്യം ഞെട്ടിച്ചത്.
ഇപ്പോള്‍, ബൈക്കുകള്‍ മഹി ഏറെ ഇഷ്ടപ്പെടുന്നു എന്ന് പറഞ്ഞാണ് സാക്ഷി ആ ബൈക്ക് കളക്ഷന്‍ ആരാധകര്‍ക്ക് മുന്നില്‍ വയ്ക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ