ഇന്ത്യ-വിന്‍ഡിസ് ഏകദിനത്തിന് വേദിയാവുക കൊച്ചിയോ, കാര്യവട്ടമോ എന്നതില്‍ ആശയക്കുഴപ്പം നിലനില്‍ക്കവെ നിലപാട് തുറന്ന് പറഞ്ഞ് ഇന്ത്യന്‍ മുന്‍ നായകന് സൗരവ് ഗാംഗുലിയും. കൊച്ചിയില്‍ ഫുട്ബോളും, കാര്യവട്ടത്ത് ക്രിക്കറ്റും നടക്കട്ടെയെന്ന സച്ചിന്റെ നിലപാടിനൊപ്പം ഞാനുമുണ്ടെന്നാണ് സൗരവ് ട്വീറ്ററിലൂടെ വ്യക്തമാക്കുന്നത്.
ഞാന്‍ നിങ്ങള്‍ക്ക് ഒപ്പമുണ്ട് സച്ചിന് എന്ന് പറഞ്ഞ ഗാംഗുലി, ഈ കാര്യം ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്റിയുടെ ശ്രദ്ധയിലേക്കും കൊണ്ടുവരുന്നു. കെസിഎയ്ക്ക് മികച്ച ക്രിക്കറ്റ് ഗ്രൗണ്ടുകളുണ്ടെന്നും ട്വിറ്ററില്‍ ഗാംഗുലി കുറിക്കുന്നു.
ഫിഫ അംഗീകൃത ഫുട്ബോള്‍ ടര്‍ഫ് ഒരു ദിവസത്തെ ക്രിക്കറ്റ് മത്സരത്തിനായി പൊളിച്ചു കളയുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. കൊച്ചിയില്‍ ഫുട്ബോളും കാര്യവട്ടത്ത് ക്രിക്കറ്റും നടക്കട്ടെയെന്ന വാദത്തിനായിരുന്നു പിന്തുണ കൂടുതലും ലഭിച്ചതെങ്കിലും നിലപാടില്‍ അയവു വരുത്താന്‍ കെസിഎ തയ്യാറായിട്ടില്ല.
കൊച്ചിയില്‍ ഇന്ത്യ-വിന്‍ഡിസ് ഏകദിനം നടത്താനുള്ള തീരുമാനം പുനഃപരിശോധിക്കുകയാണെന്ന് ജിസിഡിഎ ചെയര്മാന് സി.എന്‍.മോഹനന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ