വിനീതനാവാന്‍ കോഹ് ലിയോട് പറഞ്ഞിട്ടില്ല; വാര്‍ത്തകള്‍ തള്ളി ബിസിസിഐ

വിനീതനാവാന്‍ കോഹ് ലിയോട് പറഞ്ഞിട്ടില്ല; വാര്‍ത്തകള്‍ തള്ളി ബിസിസിഐ

അച്ചടക്കം പാലിക്കണം, പെരുമാറ്റം അതിരുകടക്കരുത് എന്നിങ്ങനെ ഒരു നിര്‍ദേശവും കോഹ് ലിക്ക് നല്‍കിയിട്ടില്ലെന്ന് ബിസിസിഐ പ്രസ്താവനയില്‍ വ്യക്തമാക്കി

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിക്ക് സുപ്രീംകോടതി നിയോഗിച്ച ഇടക്കാല ഭരണസമിതി താക്കീത് നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ബിസിസിഐ. ഓസ്‌ട്രേലിയയില്‍ അച്ചടക്കം പാലിക്കണം, പെരുമാറ്റം അതിരുകടക്കരുത് എന്നിങ്ങനെ ഒരു നിര്‍ദേശവും കോഹ് ലിക്ക് നല്‍കിയിട്ടില്ലെന്ന് ബിസിസിഐ പ്രസ്താവനയില്‍ വ്യക്തമാക്കി. 

മുംബൈ മിററായിരുന്നു ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്ന് ബിസിസിഐ പറയുന്നു. വിനീതനായിരിക്കണം, കോഹ് ലിക്ക് ഇടക്കാല ഭരണസമിതിയുടെ മെമോ എന്ന തലക്കെട്ടിലായിരുന്നു മുംബൈ മിററിന്റെ റിപ്പോര്‍ട്ട്. 

വാട്‌സ് ആപ്പ് സന്ദേശത്തിലൂടെയാണ് ഒരു ഇടക്കാല ഭരണസമിതി അംഗം കോഹ് ലിക്ക് നിര്‍ദേശം നല്‍കിയത്. വാട്‌സ് ആപ്പ് സന്ദേശത്തിന് പിന്നാലെ ഫോണ്‍ കോളിലൂടേയും പെരുമാറ്റം നിയന്ത്രിക്കാന്‍ കോഹ് ലിക്ക് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആരാധകനോട് രാജ്യം വിടാന്‍ പറഞ്ഞ കോഹ് ലിയുടെ പ്രതികരണം വിവാദമായ പശ്ചാത്തലത്തിലാണ് ഇത്തരം നിര്‍ദേശം വന്നതെന്നായിരുന്നു വിലയിരുത്തപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com