കോഹ്‌ലി കുറിച്ചു- 'എത്തുന്ന നേരത്തെല്ലാം സന്തോഷം നല്‍കുന്ന ഈ മനോഹര നാടിന് നന്ദി'

കേരളത്തിന്റെ സൗന്ദര്യത്തെയും മലയാളികളുടെ കരുത്തിനെയും പ്രശംസിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി
കോഹ്‌ലി കുറിച്ചു- 'എത്തുന്ന നേരത്തെല്ലാം സന്തോഷം നല്‍കുന്ന ഈ മനോഹര നാടിന് നന്ദി'

തിരുവനന്തപുരം: ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള അവസാന ഏക​ദിന പോരാട്ടം നാളെ തിരുവനന്തപുരത്തെ കാര്യവട്ടം ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അരങ്ങേറും. മത്സരത്തിനായി ഇന്ത്യയുടേയും വിൻഡീസിന്റേയും താരങ്ങൾ തിരുവനന്തപുരത്തെത്തി കഴിഞ്ഞു. 

അതിനിടെ കേരളത്തിന്റെ സൗന്ദര്യത്തെയും മലയാളികളുടെ കരുത്തിനെയും പ്രശംസിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. കോവളം ലീലാ ഹോട്ടലിലെ സന്ദര്‍ശക ഡയറിയിലെഴുതിയ കുറിപ്പിലാണ് അദ്ദേഹം കേരളത്തെ പ്രശംസകൊണ്ടു മൂടിയത്. കേരളത്തിലെത്തുകയെന്നത് എന്നും ആനന്ദം നല്‍കുന്ന അനുഭവമാണെന്ന് കോഹ്‌ലി പറയുന്നു. മലയാളികള്‍ പ്രളയത്തെ അതിജീവിച്ചതിനെയും അ​ദ്ദേഹം കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്. 

കേരളം അതിന്റെ സ്വന്തം കാലില്‍ നിന്നു തുടങ്ങിയെന്നും ഇവിടെ വരുന്നത് പൂര്‍ണമായും സുരക്ഷിതമാണെന്നും കോഹ്‌ലി കുറിപ്പില്‍ പറയുന്നു. ഇവിടത്തെ പരിസ്ഥിതിയുടെയും ജനങ്ങളുടെയും ഊര്‍ജസ്വലത എന്നും ആകര്‍ഷിച്ചിരുന്നു. കേരളത്തില്‍ വരുന്നത് ഇഷ്ടപ്പെടുകയാണ്. കേരളത്തിന്റെ മനോഹാരിത എല്ലാവരും അനുഭവിച്ചറിയേണ്ടതാണ്. ഈ നാടിന്റെ മനോഹാരിത അനുഭവിച്ചറിയാന്‍ ഞാന്‍ എല്ലാവരോടും നിർദേശിക്കും. എത്തുന്ന നേരത്തെല്ലാം സന്തോഷം നല്‍കാന്‍ കഴിയുന്ന ഈ മനോഹരമായ നാടിന് നന്ദി പറഞ്ഞാണ് നായകൻ കുറിപ്പ് അവസാനിപ്പിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com