ജക്കാര്‍ത്തയില്‍ ചരിത്രം തിരുത്തിയെഴുതി ഇന്ത്യ, 66 മെഡലുകള്‍; സ്വര്‍ണനേട്ടത്തിലും റെക്കോഡ്‌

ഏറ്റവുമധികം മെഡലുകള്‍ നേടിയാണ് ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ചരിത്രം തിരുത്തിക്കുറിച്ചത്.
ജക്കാര്‍ത്തയില്‍ ചരിത്രം തിരുത്തിയെഴുതി ഇന്ത്യ, 66 മെഡലുകള്‍; സ്വര്‍ണനേട്ടത്തിലും റെക്കോഡ്‌

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ചരിത്രനേട്ടത്തില്‍. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ഇതുവരെ ഇന്ത്യ 66 മെഡലുകള്‍ നേടി. 2010 ഗ്വാങ്ഷൂ ഏഷ്യന്‍ ഗെയിംസിലെ 65 മെഡലുകള്‍ എന്ന റെക്കോഡാണ് തിരുത്തിയത്. മത്സരങ്ങള്‍ ബാക്കിയുളള സാഹചര്യത്തില്‍ മെഡല്‍ നില ഉയരുമെന്ന് തന്നെയാണ് പ്രതീക്ഷ. ഇതില്‍ ചിലതില്‍ മെഡല്‍ ഉറപ്പിച്ചാണ് ഇന്ത്യ കളത്തില്‍ ഇറങ്ങുന്നത്.

പുരുഷ ബോക്‌സിംഗില്‍ സ്വര്‍ണം നേടിയാണ് ഇന്ത്യ അഭിമാനകരമായ നേട്ടം കൈവരിച്ചത്. ബോക്‌സിംഗില്‍ പുരുഷന്മാരുടെ 49 കിലോഗ്രാം വിഭാഗത്തില്‍ അമിത് പന്‍ഘലാണ് ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടിയത്. ഇതിനു പിന്നാലെ ബ്രിജ് ടീം ഇനത്തില്‍ സ്വര്‍ണം നേടിയതോടെ ഇന്ത്യ 1951ലെ 15 സ്വര്‍ണം എന്ന റെക്കോഡിന് ഒപ്പമെത്തി.

ബോക്‌സിംഗില്‍ സ്വര്‍ണം നേടിയ അമിത് പന്‍ഘലിനെ കേന്ദ്രകായിക മന്ത്രി രാജ്യവര്‍ധന്‍ റാത്തോര്‍ അഭിനന്ദിച്ചു.സ്വര്‍ണനേട്ടത്തിലും ഇന്ത്യ റെക്കൊഡിന് അരികെയാണ്. 15 സ്വര്‍ണം എന്ന മുന്‍കാല റെക്കൊഡിന് അരികെയാണ് ഇന്ത്യ.

സ്വര്‍ണനേട്ടത്തൊടൊപ്പം 23 വെളളിയും 29 വെങ്കലവും കൂടി നേടിയാണ് ഇന്ത്യയുടെ മെഡല്‍നില 66 ആയി ഉയര്‍ന്നത്. ഗെയിംസിന്റെ 14-ാംദിനമായ ഇന്ന് ഇനിയും ഇന്ത്യയ്ക്ക് മത്സരങ്ങളുണ്ട്. ഇതില്‍ ചിലതില്‍ മെഡല്‍ ഉറപ്പാണ്. സ്‌ക്വാഷില്‍ മെഡല്‍ ഉറപ്പിച്ചാണ് ഇന്ത്യ കളത്തില്‍ ഇറങ്ങുന്നത്. സ്വര്‍ണ നേട്ടത്തിനായി ഉച്ചയ്ക്ക് വനിത ടീം കളത്തില്‍ ഇറങ്ങും. വൈകീട്ട് നാലിന് വെങ്കലമെഡല്‍ ജേതാക്കളെ നിശ്ചയിക്കുന്ന ഹോക്കി മത്സരത്തില്‍ ഇന്ത്യ ചിരവൈരികളായ പാകിസ്ഥാനെ നേരിടും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com