ദുബൈ: ഏഷ്യാകപ്പിന്റെ ഉദ്ഘാടന മത്സരം കാണാനെത്തിയ ആരാധകരുടെ കണ്ണ് നിറച്ചാണ് ബംഗ്ലാദേശിന്റെ തമീം ഇക്ബാല്‍ ഗ്രൗണ്ടില്‍ നിന്നും മടങ്ങിയത്. ഓപ്പറണായ തമീം രണ്ടാം ഓവറില്‍ ലക്മലിന്റെ പന്ത് നേരിടുന്നതിനിടെ കൈക്കുഴയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു.
മൂന്ന് ബോളില്‍ രണ്ട് റണ്‍സുമായി പരിക്കേറ്റ തമീം ക്രീസ് വിട്ടു. സ്കാന്‍ ചെയ്ത് നോക്കിയപ്പോള്‍ കൈയില്‍ പൊട്ടലുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് താരം ഡ്രസിംഗ് റൂമിലേക്ക് മടങ്ങി.
47 ആം ഓവറില്‍ ഒന്‍പതാം വിക്കറ്റ് വീണതോടെ ബാറ്റുമായി തമീം വീണ്ടും ക്രീസിലേക്ക്. എങ്ങനെ ബാറ്റ് ചെയ്യുമെന്നോര്‍ത്ത് ആരാധകര്‍ അന്തം വിട്ട് നില്‍ക്കുന്നതിനിടെ ഒറ്റ കൈയ്യില്‍ ബാറ്റേന്തി തമീം കളി തുടങ്ങി. കാണികള്‍ എഴുന്നേറ്റ് നിന്നാണ് ആ അര്‍പ്പണ ബോധത്തിന് ആദരവ് നല്‍കിയത്. 32 റണ്‍സാണ് തമീം മുഷ്ഫിഖറിനോട് ചേര്‍ന്ന് സ്കോറില്‍ കൂട്ടിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ