നിരന്തരമുണ്ടായ കാര്‍ അപകടങ്ങള്‍; ലിവര്‍പൂളിലെ ആദ്യ ദിനങ്ങളെ കുറിച്ച് സല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th August 2018 10:27 AM  |  

Last Updated: 07th August 2018 10:27 AM  |   A+A-   |  

salah5d


  
വലത് വിങ്ങിലൂടെ എത്തി ഗോള്‍ വല കുലുക്കുന്നതില്‍ സലയ്ക്ക് ബുദ്ധിമുട്ട് ഒന്നുമേയില്ല. പക്ഷേ ലിവര്‍പൂളില്‍ എത്തിയതിന് ശേഷം വലത് വശം തന്നെ വല്ലാതെ കുഴയ്ക്കുന്നുണ്ടെന്നാണ് സല പറയുന്നത്. കളിക്കളത്തില്‍ അല്ല, ഡ്രൈവിങ്ങിലാണത്..

ലിവര്‍പൂളിലെത്തിയ ആദ്യ ആഴ്ചകളില്‍ റോഡ് ആക്‌സിഡന്റുകള്‍ എനിക്ക് നേരിടേണ്ടി വന്നിരുന്നു. വലത് വശത്തു കൂടി വണ്ടിയോടിക്കുക എന്നതായിരുന്നു പ്രശ്‌നം. എന്നാല്‍ പതിയെ പതിയെ എല്ലാം ശരിയായി വന്നുവെന്ന് സല പറയുന്നു.

താരമായി മാറിയതിന് ശേഷം ആരാധകരുടെ ഭാഗത്ത് നിന്നുമുണ്ടായ പ്രതികരണത്തെ കുറിച്ചും സല പറയുന്നു. ഈജിപ്തിലെ വീട്ടിലായിരിക്കുമ്പോഴാണ് അത്. ഒരു ആരാധകന്‍ എന്റെ വീട്ടിലെത്തി ഒപ്പം നിന്ന് ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെട്ടു. ഞാന്‍ സമ്മതിച്ചു. 

ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം അയാള്‍ വീണ്ടും വന്നു. എട്ടോളം പേരും ഒപ്പമുണ്ടായിരുന്നു. അവര്‍ക്കൊപ്പവും നിന്ന് ഫോട്ടോ എടുക്കണം എന്ന് പറഞ്ഞു. രാത്രിയായപ്പോള്‍ വീണ്ടും അയാള്‍ വാതില്‍ മുട്ടി. വാതില്‍ തുറന്നപ്പോള്‍ ഒരു ബസ് നിറയെ ആളുകളുമായി അയാള്‍ എത്തിയിരിക്കുന്നു. അവര്‍ക്കൊപ്പവും നിന്ന് ഞാന്‍ ഫോട്ടോ എടുക്കണം എന്നായിരുന്നു അയാളുടെ ആവശ്യമെന്നും സല പറയുന്നു.