ധോനിയുമായുള്ള പടലപിണക്കം, വിരമിച്ചതിന് പിന്നാലെ തുറന്ന് പറഞ്ഞ് ഗംഭീര്‍

ഞാനും ഇന്ത്യയുടെ മുന്‍ നായകനും തമ്മില്‍ യാതൊരു വഴക്കുമില്ല. എനിക്കൊപ്പം കളിച്ച ചില താരങ്ങള്‍ക്ക് 2-3 ലോക കപ്പ് കളിക്കാന്‍ കഴിഞ്ഞിട്ടുണ്ട്
ധോനിയുമായുള്ള പടലപിണക്കം, വിരമിച്ചതിന് പിന്നാലെ തുറന്ന് പറഞ്ഞ് ഗംഭീര്‍

ധോനിയുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന വിധത്തിലെ വാര്‍ത്തകള്‍ തള്ളി ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ എന്‍ബിടിക്ക് നല്‍കിയ അഭിമുഖത്തിലാണ് ധോനിയുമായി അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നു എന്ന നിലയിലെ വിലയിരുത്തലുകള്‍ ഗംഭീര്‍ തള്ളിയത്. 

ഞാനും ഇന്ത്യയുടെ മുന്‍ നായകനും തമ്മില്‍ യാതൊരു വഴക്കുമില്ല. എനിക്കൊപ്പം കളിച്ച ചില താരങ്ങള്‍ക്ക് 2-3 ലോക കപ്പ് കളിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ എനിക്ക് ആ അനുഭവം അറിഞ്ഞ് ജീവിക്കാനായത് ഒരു വട്ടം മാത്രമാണ്. ആ ഒരേയൊരു അനുഭവം കിരീടം നേടിയ ടീമിനൊപ്പം ആയതില്‍ ഒരുപാട് സന്തോഷമുണ്ട്. എന്നാല്‍ കിരീടം നേടാന്‍ പ്രധാന പങ്കുവഹിച്ച താരത്തെ, കിരീടം നിലനിര്‍ത്തുന്നതിന് ഇറങ്ങിയ 2015 ലോക കപ്പില്‍ ഉള്‍പ്പെടുത്താതിരുന്നത് ശരിയായില്ല. 2015ല്‍ ഇറങ്ങുവാനുള്ള അവകാശം തനിക്കുണ്ടായിരുന്നതായി ഗൗതം ഗംഭീര്‍ പറയുന്നു. 

വിരമിക്കല്‍ മത്സരം ലഭിക്കാത്തതിനെ വിമര്‍ശിച്ചായിരുന്നില്ല ഗംഭീറിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. സച്ചിന്‍ ഒഴികെ, ആ കാലഘട്ടത്തില്‍ കളിച്ച ഭൂരിഭാഗം താരങ്ങള്‍ക്കും വിരമിക്കല്‍ മത്സരത്തിന് അവസരം നല്‍കിയില്ല എന്നതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ വിരമിക്കല്‍ മത്സരം എന്ന നിലയില്‍ ഒരു താരത്തിനും നല്‍കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നാണ് ഗംഭീറിന്റെ അഭിപ്രായം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com