എന്നേയും, സച്ചിനേയും സെവാഗിനേയും കളിപ്പിക്കില്ലെന്ന് ധോനി പറഞ്ഞു, ധോനിയുടെ നായകത്വത്തെ വിമര്‍ശിച്ച് ഗംഭീര്‍

ഓസ്‌ട്രേലിയന്‍ ഗ്രൗണ്ടില്‍ ഫീല്‍ഡിങ്ങിലെ വേഗത കുറവിലൂടെ ഞങ്ങള്‍ റണ്‍സ് നഷ്ടപ്പെടുത്തും എന്നതാണ് ധോനി ഇതിന് കാരണമായി  പറഞ്ഞത്.
എന്നേയും, സച്ചിനേയും സെവാഗിനേയും കളിപ്പിക്കില്ലെന്ന് ധോനി പറഞ്ഞു, ധോനിയുടെ നായകത്വത്തെ വിമര്‍ശിച്ച് ഗംഭീര്‍

2012ലെ സിബി സീരീസില്‍ ധോനി സ്വീകരിച്ച സെലക്ഷന്‍ നയത്തെ കുറിച്ച് വെളിപ്പെടുത്തി ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. തന്നേയും, സച്ചിന്‍, സെവാഗ് എന്നിവരേയും ഓസീസിനെതിരായ ഏകദിന ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നായിരുന്നു ധോനി സ്വീകരിച്ച നിലപാടെന്ന് ഗംഭീര്‍ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.

ഓസ്‌ട്രേലിയന്‍ ഗ്രൗണ്ടില്‍ ഫീല്‍ഡിങ്ങിലെ വേഗത കുറവിലൂടെ ഞങ്ങള്‍ റണ്‍സ് നഷ്ടപ്പെടുത്തും എന്നതാണ് ധോനി ഇതിന് കാരണമായി  പറഞ്ഞത്. 2015 ലോക കപ്പ് മുന്നില്‍ കണ്ട് ടീമിനെ സജ്ജമാക്കുന്നതിനാലാണ് മൂവരേയും ഒഴിവാക്കാന്‍ തീരുമാനിച്ചത് എന്നായിരുന്നു ധോനിയുടെ വിശദീകരണം. ഇത് എന്നെ വല്ലാതെ ഞെട്ടിച്ചു. ഏതൊരു ക്രിക്കറ്റ് താരത്തിനും അതൊരു ഞെട്ടല്‍ തന്നെയാകും. 

2015ലെ ലോക കപ്പ് ടീമില്‍ ഭാഗമാകില്ല എന്ന് 2012ല്‍ തന്നെ കളിക്കാരനോട് പറയുന്നത് ഞാന്‍ എവിടേയും കേട്ടിട്ടില്ലെന്ന് ഗംഭീര്‍ പറയുന്നു. റണ്‍സ് സ്‌കോര്‍ ചെയ്തുകൊണ്ടിരിക്കാന്‍ കഴിഞ്ഞാല്‍, പ്രായം ഒരു ഘടകമേയല്ല എന്നാണ് താന്‍ വിശ്വസിക്കുന്നത്. എന്നാല്‍ ആദ്യം എടുത്ത തീരുമാനത്തില്‍ നിന്നും ധോനിക്ക് പിന്നോട്ടു പോകേണ്ടി വന്നു.

നിങ്ങള്‍ ഒരു തീരുമാനം എടുത്താല്‍ അതില്‍ ഉറച്ചു നില്‍ക്കണം. ആദ്യം ഞങ്ങളെ മൂവരേയും ഒരുമിച്ച് കളിപ്പിക്കാന്‍ സാധിക്കില്ലെന്നായിരുന്നു ധോനിയുടെ നിലപാട്. പിന്നെ നിങ്ങള്‍ തീരുമാനിച്ചു ഞങ്ങള്‍ മൂവരേയും ഒരുമിച്ച് കളിപ്പിക്കാം എന്ന്. ആദ്യ തീരുമാനമായിരുന്നുവോ തെറ്റ്, അതോ രണ്ടാമത്തെ തീരുമാനമായിരുന്നുവോ? നായകന്‍ എന്ന നിലയില്‍ ധോനി തീരുമാനമെടുത്തു. എന്നാല്‍ ഞങ്ങള്‍ മൂവര്‍ക്കും അത് വലിയ ആഘാതമായിരുന്നു.

ഓസീസ് പരമ്പര തുടങ്ങുന്നതിന് മുന്‍പ് ധോനി ഞങ്ങള്‍ മൂവരുമായും ചര്‍ച്ച നടത്തി. ഞങ്ങള്‍ മൂന്ന് പേരേയും ഒരുമിച്ച് ഇറക്കിയാല്‍ ഫീല്‍ഡില്‍ 20 റണ്‍സ് എങ്കിലും നഷ്ടപ്പെടും എന്നായിരുന്നു ധോനി പറഞ്ഞത്. അതിനാലാണ് സിബി സീരീസില്‍ ഓപ്പണര്‍മാരെ മാറ്റിമാറ്റി ഇറക്കിയത് എന്നും ഗംഭീര്‍ പറയുന്നു. 

യുവതാരങ്ങള്‍ക്ക് പരമ്പരയിലെ മുഴുവന്‍ മത്സരവും കളിക്കാന്‍ അവസരം നല്‍കാനാണ് താന്‍ ശ്രമിക്കുന്നത് എന്ന് ധോനി ഞങ്ങളോട് പറഞ്ഞു, കാരണം 2015ലെ ലോക കപ്പ് വേദി ഓസ്‌ട്രേലിയ ആയത് കൊണ്ട് എന്ന് അന്ന് സിബി സീരീസിനിടയില്‍ സെവാഗും പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com