പെര്‍ത്തില്‍ കോഹ് ലിയും പൂജാരയും കരകയറ്റുന്നു; ഫോമിലേക്കെത്തി നായകന്‍

സ്വിങ് ചെയ്‌തെത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബോള്‍ മുരളി വിജയിയുടെ സ്റ്റമ്പ് ഇളക്കിയതോടെ ഇന്ത്യയ്ക്ക് ആദ്യ പ്രഹരമേറ്റു
പെര്‍ത്തില്‍ കോഹ് ലിയും പൂജാരയും കരകയറ്റുന്നു; ഫോമിലേക്കെത്തി നായകന്‍

ഒരിക്കല്‍ കൂടി ഓപ്പണര്‍മാര്‍ പരാജയപ്പെട്ടപ്പോള്‍ തുടക്കത്തിലെ പതര്‍ച്ചയില്‍ നിന്നും ഇന്ത്യയെ കരകയറ്റി പൂജാരയും കോഹ് ലിയും. രണ്ടാം ദിനം ചായയ്ക്ക് പിരിയുമ്പോള്‍ 256 റണ്‍സാണ് ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് മറികടക്കുവാനുള്ളത്. 

സ്വിങ് ചെയ്‌തെത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബോള്‍ മുരളി വിജയിയുടെ സ്റ്റമ്പ് ഇളക്കിയതോടെ ഇന്ത്യയ്ക്ക് ആദ്യ പ്രഹരമേറ്റു. ഹസല്‍വുഡിന്റെ തകര്‍പ്പന്‍ യോര്‍ക്കറാണ് കെ.എല്‍.രാഹുലിനെ പവലിയനിലേക്ക് മടക്കിയത്. രണ്ട് റണ്‍സായിരുന്നു അപ്പോള്‍ രാഹുലിന്റെ സമ്പാദ്യം. എട്ട് റണ്‍സിന് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ നില്‍ക്കെയാണ് കോഹ് ലിയും പൂജാരയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. 

പെര്‍ത്തില്‍ കോഹ് ലിയും പൂജാരയും കരകയറ്റുന്നു; ഫോമിലേക്കെത്തി നായകന്‍ അഞ്ച് ബൗണ്ടറിയോടെയാണ് കോഹ് ലി ചായയ്ക്ക് പിരിയുമ്പോള്‍ 37 റണ്‍സിലെത്തിയത്. തുടക്കത്തില്‍ പോസിറ്റീവ് ഷോട്ടിലൂടെ കളം നിറഞ്ഞ കോഹ് ലി പക്ഷേ പിന്നെ പതിയെ കളിച്ചു തുടങ്ങി. ലൈനിലും ലെങ്തിലും ബോള്‍ ചെയ്ത് ഓസീസ് പേസര്‍മാര്‍ കോഹ് ലിയെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു. 

ഹസല്‍വുഡിനെ സ്‌ട്രെയിറ്റ് ഡ്രൈവ് അടിച്ചു തുടങ്ങിയ കോഹ് ലി, ഓസീസ് പേസറെ തുടരെ ബൗണ്ടറി അടിച്ചാണ് ഇന്ത്യയെ തുടക്കത്തിലേയേറ്റ പ്രഹരത്തില്‍ നിന്നും തിരികെ കൊണ്ടുവന്നത്. മൂന്നാം വിക്കറ്റില്‍ അന്‍പത് റണ്‍സ് കൂട്ടുകെട്ട് തീര്‍ത്ത പൂജാരയും കോഹ് ലിയും രണ്ടാം ദിനം മുഴുവന്‍ നിലയുറപ്പിച്ചാല്‍ ഇന്ത്യയ്ക്ക് കളിയിലേക്ക് തിരികെ വരാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com