മലയാളി താരം സച്ചിന്‍ ബേബിയെ വാങ്ങാന്‍ ആളില്ല; പണം വാരി ഫാസ്റ്റ് ബൗളര്‍മാര്‍

കുട്ടിക്രിക്കറ്റ് പൂരത്തിനായുള്ള താരലേലത്തില്‍ ആകര്‍ഷകമായ വില സ്വന്തമാക്കി ഫാസ്റ്റ് ബൗളര്‍മാര്‍.
മലയാളി താരം സച്ചിന്‍ ബേബിയെ വാങ്ങാന്‍ ആളില്ല; പണം വാരി ഫാസ്റ്റ് ബൗളര്‍മാര്‍

കുട്ടിക്രിക്കറ്റ് പൂരത്തിനായുള്ള താരലേലത്തില്‍ ആകര്‍ഷകമായ വില സ്വന്തമാക്കി ഫാസ്റ്റ് ബൗളര്‍മാര്‍. ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയുണ്ടായിരുന്ന ഉനദ്ഘട്ട് തന്നെയാണ് ഫാസ്റ്റ് ബൗളര്‍മാരില്‍ പണം വാരിയത്. ലേലത്തില്‍ ഇതുവരെ ഏറ്റവും ഉയര്‍ന്ന തുക നേടിയിരിക്കുന്നതും ഉനദ്ഘട്ട് തന്നെ. 

1.5 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഉനദ്ഘട്ടിനെ 8.4 കോടി രൂപയ്ക്ക് രാജസ്ഥാന്‍ തന്നെ സ്വന്തമാക്കി. ലേലത്തിന് മുന്‍പ് ഉനദ്ഘട്ടിനെ രാജസ്ഥാന്‍ ടീമില്‍ നിന്നും ഒഴിവാക്കിയിരുന്നു. ബൗളര്‍മാര്‍ മോഹിത് ശര്‍മയാണ് ഉനദ്ഘട്ടിന് പിന്നില്‍ കൂടുതല്‍ തുക നേടിയവരില്‍. അഞ്ച് കോടി രൂപയ്ക്ക് മോഹിത് ശര്‍മയെ ചെന്നൈ സ്വന്തമാക്കി. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ 4.8 കോടി രൂപയ്ക്കാണ് പഞ്ചാബ് ടീമിലെത്തിച്ചത്. 

വരുണ്‍ ആരോണ്‍ രണ്ട് കോടിക്ക് രാജസ്ഥാനിലും, മലിംഗ രണ്ട് കോടിക്ക് മുംബൈയിലും, ഇഷാന്ത് ശര്‍മ 1.1 കോടി രൂപയ്ക്ക് ഡല്‍ഹിക്ക് വേണ്ടിയും കളിക്കും. മലയാളി താരം സച്ചിന്‍ ബേബിയെ സ്വന്തമാക്കാന്‍ ആരും മുന്നോട്ടു വന്നില്ല. കഴിഞ്ഞ സീസണില്‍ ഹൈദരാബാദിന് വേണ്ടിയാണ് സച്ചിന്‍ കളിച്ചിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com