"രോഹിത് ശര്‍മ്മ ഗാന്ധിജിയെപ്പോലെ" ; രോഹിതിന്റെ മോശം പ്രകടനത്തെ പരിഹസിച്ച് ഹര്‍ഷ് ഗോയങ്ക

' മഹാത്മാഗാന്ധി തന്റെ ഫിലോസഫി വികസിപ്പിച്ചത് ദക്ഷിണാഫ്രിക്കയിലാണ്. എന്നാല്‍ അത് നടപ്പിലാക്കിയത് ഇന്ത്യയില്‍ മാത്രവും. '
"രോഹിത് ശര്‍മ്മ ഗാന്ധിജിയെപ്പോലെ" ; രോഹിതിന്റെ മോശം പ്രകടനത്തെ പരിഹസിച്ച് ഹര്‍ഷ് ഗോയങ്ക

ന്യൂഡല്‍ഹി : ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ രോഹിത് ശര്‍മ്മ മോശം പ്രകടനം തുടരുന്നതിനെ പരിഹസിച്ച് വ്യവസായി ഹര്‍ഷ് ഗോയങ്ക. രോഹിത് ശര്‍മ്മ ഗാന്ധിജിയെപ്പോലെയാണെന്നാണ് ഗോയങ്കയുടെ പരിഹാസം. ' മഹാത്മാഗാന്ധി തന്റെ ഫിലോസഫി വികസിപ്പിച്ചത് ദക്ഷിണാഫ്രിക്കയിലാണ്. എന്നാല്‍ അത് നടപ്പിലാക്കിയത് ഇന്ത്യയില്‍ മാത്രവും. അതുപോലാണ് രോഹിത് ശര്‍മ്മയും. ' ഐപിഎല്‍ ടീമായ പൂനെ റൈസിംഗ് ജയന്റ്‌സിന്റെ സഹ ഉടമ കൂടിയായ ഹര്‍ഷ് ഗോയങ്ക ട്വിറ്ററിലൂടെ പരിഹസിച്ചു. 

ഏകദിനത്തില്‍ മൂന്ന് ഡബിള്‍ സെഞ്ച്വറി നേടിയിട്ടുള്ള രോഹിത്, ഇന്ത്യയില്‍ വെച്ച് ശ്രീലങ്കയ്‌ക്കെതിരെ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വെച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ രോഹിതിന്റെ ഫോമിന്റെ നിഴല്‍ പോലുമില്ല. ആദ്യ ഏകദിനത്തില്‍ 20 റണ്‍സെടുത്ത രോഹിത്, രണ്ടാം ഏകദിനത്തില്‍ 15 റണ്‍സിന് പുറത്തായി  രണ്ട് ടെസ്റ്റുകലില്‍ നിന്നായി ആകെ നേടിയത് 78 റണ്‍സും. വിദേശത്ത് മികച്ച റെക്കോഡുള്ള അജിന്‍ക്യ രഹാനെയെ പുറത്തിരുത്തിയാണ് കോഹ്‌ലിയും കോച്ച് രവിശാസ്ത്രിയും രോഹിതിനെ കളിപ്പിച്ചത്. 

തുടര്‍ച്ചയായ പരാജയത്തെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റില്‍ നിന്നും രോഹിതിനെ ഒഴിവാക്കുകയും ചെയ്തിരുന്നു. രോഹിത് മോശം പ്രകടനമാണ് കാഴ്ച വെച്ചതെങ്കിലും രണ്ട് ഏകദിനവും ഇന്ത്യ വിജയിച്ചിരുന്നു. നേരത്തെ പൂനെ ടീമിന്റെ നായകസ്ഥാനത്ത് നിന്നും ധോണിയെ മാറ്റി സ്റ്റീവന്‍ സ്മിത്തിനെ നിയമിച്ചത് ഹര്‍ഷ് ഗോയങ്കയായിരുന്നു. ധോണിയെ യൂസ്‌ലെസ്സ്
ക്യാപ്റ്റനെന്നായിരുന്നു ഗോയങ്ക വിശേഷിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com