ഗോളില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍; ഉദ്ഘാടന മത്സരം മഹാരാജാസും എംപിഎംഎം എസ്എന്‍ കോളജും തമ്മില്‍

ന്യൂ ഇന്ത്യന്‍ എക്‌സപ്രസ് ഗോള്‍ ആള്‍ കേരള ഇന്‍ര്‍ കോളജ് ഫുട്‌ബോള്‍ മാമാങ്കത്തില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍.
ഗോളില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍; ഉദ്ഘാടന മത്സരം മഹാരാജാസും എംപിഎംഎം എസ്എന്‍ കോളജും തമ്മില്‍

കൊച്ചി: യുവതയെ ഫുട്‌ബോളിന്റെ ആവേശത്തിരയിലാഴ്ത്താന്‍ ഇന്നുമുതല്‍ ആരംഭിക്കുന്ന ന്യൂ ഇന്ത്യന്‍ എക്‌സപ്രസ് ഗോള്‍ ആള്‍ കേരള ഇന്‍ര്‍ കോളജ് ഫുട്‌ബോള്‍ മാമാങ്കത്തില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. എറണാകുളം മഹാരാജാസ് കോളജും ഷൊര്‍ണൂര്‍ എംപിഎംഎം എസ്എന്‍ കോളജും തമ്മിലാണ് ഉദ്ഘാടന മത്സരം. കരുത്തരായ മഹാരാജാസിനെ ഹോംഗ്രൗണ്ടില്‍ പരാജയപ്പെടുത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് എസ്എന്‍ കോളജ് കളത്തിലിറങ്ങുന്നത്. മഹാരാജാസും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. 

കഴിഞ്ഞ സീസണെക്കാള്‍ ടീം എന്ന നിലയില്‍ കൂടുതല്‍ ശക്തരാണെന്നും ഫൈനലാണ് ലക്ഷ്യമെമന്നും എസ്എന്‍ കോളജ് കോച്ച് ശ്രീജി പറഞ്ഞു. 

ഹോം ഗ്രൗണ്ടില്‍ കളിക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് മഹാരാജാസ്. കേരള ബ്ലാസ്‌റ്റേഴ്‌സ് താരം ജിബിന്‍ തോമസ് ഉള്‍പ്പെടെയുള്ള നല്ല കളിക്കാര്‍ ടീമിനൊപ്പം ഉള്ളത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുവെന്ന് മഹാരാജാസ് കോച്ച് സരിന്‍ കുമാര്‍ പറയുന്നു. 

ഗ്രൂപ്പ് എയിലെ രണ്ടമത്തെ മത്സരത്തില്‍ ആലപ്പുഴ യുസി കോളജും മലപ്പുറം എംഐസി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജും തമ്മിലാണ് മത്സരം. പ്രൊഫഷണല്‍ ക്ലബുകളില്‍ കളിക്കുന്ന മൂന്ന് താരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രഗത്ഭ സംഘത്തെയും കൊണ്ടാണ് യുസി കോളജിന്റെ വരവ്. 

എംഐസി ഗോളിലെ തുടക്കക്കാരാണ്. മികച്ച ടീമുമായാണ് എംഐസിയും രംഗത്തെത്തിയിരിക്കുന്നത്. മൂന്നു വര്‍ഷം മുമ്പ് മാത്രമാണ് ഞങ്ങളുടെ ഫുട്‌ബോള്‍ ടീം രൂപീകരിച്ചതെന്നും അന്നുമുതല്‍ ഗോളില്‍ പങ്കെടുക്കുന്നതിനുള്ള ശക്തമായ പരിശീലനത്തിലാണെന്നും കോളജിന്റെ കോച്ച് പി.മുനീര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com