'അങ്ങനെ പറയേണ്ടി വന്നതില്‍ എല്ലാവരോടുമായി ക്ഷമ ചോദിക്കുന്നു'

ഇന്ത്യന്‍ അണ്ടര്‍ 17 ഫുട്‌ബോള്‍ ടീമിന്റെ ലോകകപ്പ് പ്രകടനത്തെ വിമര്‍ശിച്ച ഇന്ത്യന്‍ സീനിയര്‍ ഫുട്‌ബോള്‍ ടീം കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ ക്ഷമ ചോദിച്ചു
'അങ്ങനെ പറയേണ്ടി വന്നതില്‍ എല്ലാവരോടുമായി ക്ഷമ ചോദിക്കുന്നു'

ന്ത്യന്‍ അണ്ടര്‍ 17 ഫുട്‌ബോള്‍ ടീമിന്റെ ലോകകപ്പ് പ്രകടനത്തെ വിമര്‍ശിച്ച ഇന്ത്യന്‍ സീനിയര്‍ ഫുട്‌ബോള്‍ ടീം കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ ക്ഷമ ചോദിച്ചു. സമീപ ദിവസം അണ്ടര്‍ 17 ടീമിന്റെ ലോകകപ്പ് പ്രകടനത്തെ കുറിച്ച് ഞാന്‍ പറഞ്ഞ അഭിപ്രായത്തില്‍ എല്ലാവരോടുമായി ക്ഷമ ചോദിക്കുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി ഇന്ത്യന്‍ ടീമിനൊപ്പമുള്ള ആളാണ് ഞാന്‍. അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ എല്ലാ പിന്തുണ നല്‍കുന്നതായും അങ്ങേയറ്റത്തെ ബഹുമാനം തരുന്നുണ്ടെന്നും തന്റെ ട്വിറ്ററില്‍ പേജില്‍ കോണ്‍സ്റ്റന്റൈന്‍ കുറിച്ചു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ആരെയും അവഹേളിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ എന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. എല്ലാ നിലയ്ക്കും എന്റെ 100 ശതമാനം കഴിവും ഉപയോഗിച്ചാണ് ടീമിനെ കളിപ്പിക്കുന്നതെന്നും ഇന്ത്യന്‍ കോച്ച് കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ ദിവസമാണ് അണ്ടര്‍ 17 ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെ കോണ്‍സ്റ്റന്റൈന്‍ വിമര്‍ശിച്ചത്. ഇടത്തരം പ്രകടനം മാത്രമാണ് ഇന്ത്യ പുറത്തെടുത്തതെന്നും എന്നിട്ടും ടീമിനെ പുകഴ്ത്തിയത് അന്യാമയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. മൂന്നില്‍ മൂന്ന് മത്സരങ്ങളും തോറ്റ ടീമിന്റെ പ്രകടനത്തെ ഇത്രമാത്രം പുകഴ്ത്താന്‍ എന്തിരിക്കുന്നു എന്ന് ചിന്തിച്ചു. ലോകകപ്പ് കളിച്ചു എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ അത് ഇത്ര വലിയൊരു സംഗതിയായി പറയേണ്ടതുണ്ടോ. യോഗ്യത നേടാതെ ആതിഥേയരെന്ന ആനുകൂല്യത്തില്‍ മാത്രമാണ് ഇന്ത്യ കളിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com