ഫിറ്റ്‌നസ് തെളിയിക്കാന്‍ കോഹ് ലിയും ധോനിയും; സഞ്ജുവിന് പിന്നാലെ യോ യോ ടെസ്റ്റില്‍ കുടുങ്ങുമോ?

പരിക്കിന്റെ പിടിയില്‍ നില്‍ക്കുന്ന ഇന്ത്യന്‍ നായകന് ഇംഗ്ലണ്ട്, അയര്‍ലാന്റ് പര്യടനങ്ങളുടെ ഭാഗമാകുവാന്‍ സാധിക്കുമോ എന്നതില്‍ നിര്‍ണായകമാണ് യോ യോ ടെസ്റ്റ് ഫലം
ഫിറ്റ്‌നസ് തെളിയിക്കാന്‍ കോഹ് ലിയും ധോനിയും; സഞ്ജുവിന് പിന്നാലെ യോ യോ ടെസ്റ്റില്‍ കുടുങ്ങുമോ?

ഇന്ത്യയുടെ നീലക്കുപ്പായത്തിലേക്ക് മഹേന്ദ്ര സിങ് ധോനി എത്തിയിട്ട് പതിനാല് വര്‍ഷം പിന്നിടുന്നു. പ്രായം 36ലെത്തിയെങ്കിലും ഫിറ്റ്‌നസിന്റെ കാര്യത്തിലേക്ക് വരുമ്പോള്‍ ടീമിലെ മറ്റേത് യുവ താരത്തിനൊപ്പവും നിന്നിരുന്നു ഇന്ത്യയുടെ മുന്‍ നായകന്‍. ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ടീമിലേക്കെത്തുന്നതിനുള്ള നിര്‍ണായക യോ യോ ടെസ്റ്റിന് വിധേയമായിരിക്കുകയാണ് ധോനി. 

ബാംഗ്ലൂരിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെത്തി യോ യോ ടെസ്റ്റിന് വിധേയമായ ധോനിക്കൊപ്പം ഇന്ത്യന്‍ നായകന്‍ കോഹ് ലിയുമുണ്ടായിരുന്നു. പരിക്കിന്റെ പിടിയില്‍ നില്‍ക്കുന്ന ഇന്ത്യന്‍ നായകന് ഇംഗ്ലണ്ട്, അയര്‍ലാന്റ് പര്യടനങ്ങളുടെ ഭാഗമാകുവാന്‍ സാധിക്കുമോ എന്നതില്‍ നിര്‍ണായകമാണ് യോ യോ ടെസ്റ്റ് ഫലം. 

നേരത്തെ യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടത് മലയാളി താരം സഞ്ജു സാംസനും, മുഹമ്മദ് ഷമിക്കും വിനയായിരുന്നു. പരിക്കിനെ തുടര്‍ന്ന് കൗണ്ടി കളിക്കാന്‍ കോഹ് ലിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ ഇംഗ്ലണ്ട് പര്യടനത്തിന് മുന്‍പ് കോഹ് ലി മടങ്ങിയെത്തുമെന്നാണ് സൂചനകള്‍. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തിനിടയിലായിരുന്നു ഇന്ത്യന്‍ നായകന് കഴുത്തിന് പരിക്കേല്‍ക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com