രവീന്ദ്ര ജഡേജയുടെ ഭാര്യയെ പൊലീസുകാരന്‍ കൈയേറ്റം ചെയ്തു

ഇരുവരുടേയും വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചതാണ് ആക്രമണത്തിന് കാരണമായത്
രവീന്ദ്ര ജഡേജയുടെ ഭാര്യയെ പൊലീസുകാരന്‍ കൈയേറ്റം ചെയ്തു

ന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവബ ജഡേജയ്ക്ക് നേരെ പൊലീസുകാരന്റെ അതിക്രമം. ഇരുവരുടേയും വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചതാണ് ആക്രമണത്തിന് കാരണമായത്. ഗുജറാത്തിലെ ജമന്‍ഗറില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. പൊലീസ് കോണ്‍സ്റ്റബിളായ സഞ്ജയ് അഹിറാണ് റിവബയെ കൈയേറ്റം ചെയ്തത്.

റിവബ ഓടിച്ചിരുന്ന കാര്‍ സഞ്ജയ് അഹിറിന്റെ സ്‌കൂട്ടറില്‍ ഇടിച്ചു. കാര്‍ നിര്‍ത്തി പുറത്തേക്ക് ഇറങ്ങിയ റിവബയെ ഇതിന്റെ ദേഷ്യത്തില്‍ സഞ്ജയ് അക്രമിക്കുകയായിരുന്നു. സംഭവത്തില്‍ റിവബയ്ക്ക് പരുക്കേറ്റു. അക്രമണം നടത്തിയ കോണ്‍സ്റ്റബിളിനെ അറസ്റ്റ് ചെയ്യാനുള്ള നടപടിക്രമങ്ങളിലാണെന്ന് ജംനഗര്‍ പൊലീസ് സൂപ്രണ്ട് പ്രദീപ് സെജ്വല്‍ വ്യക്തമാക്കി. ഇയാള്‍ക്കെതിരേ കടുത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യന്‍ സ്പിന്നറായ ജഡേജ ഇപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി ഐപിഎല്‍ കളിക്കുകയാണ്. 2016 ഏപ്രില്‍ 17 നാണ് രവീന്ദ്ര ജഡേജയും റിവബയും വിവാഹിതരാകുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com