എല്ലാ മേഖലയിലും ധോനിക്ക് മുന്നില്‍ ഇടംപിടിച്ച് കോഹ് ലി; ഇഎസ്പിഎന്നിന്റെ വേള്‍ഡ് ഫെയിം ലിസ്റ്റിലും

സെറീന വില്യംസിന് മുന്നില്‍ ലിസ്റ്റില്‍ കോഹ് ലി ഇടം പിടിച്ചപ്പോള്‍ മരിയാ ഷറപ്പോവയ്ക്കും ഫുട്‌ബോള്‍ താരം ഒസിലിനും മുന്നില്‍ ധോനിയെത്തി
എല്ലാ മേഖലയിലും ധോനിക്ക് മുന്നില്‍ ഇടംപിടിച്ച് കോഹ് ലി; ഇഎസ്പിഎന്നിന്റെ വേള്‍ഡ് ഫെയിം ലിസ്റ്റിലും

ലോകത്തെ നൂറ് പ്രശസ്ത കായിക താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഇഎസ്പിഎന്‍ വേള്‍ഡ് ഫെയിം ലിസ്റ്റില്‍ ഇടം പിടിച്ച് പതിനൊന്ന് ഇന്ത്യന്‍ കായിക താരങ്ങള്‍. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയും ഇന്ത്യന്‍ മുന്‍ നായകന്‍ ധോനിയും ആദ്യ 20ല്‍ ഇടം പിടിച്ചു. 

ലോക പ്രശസ്ത കായിക താരങ്ങളില്‍ ഇരുപതാം സ്ഥാനത്താണ് ധോനി. കോഹ് ലി പതിനൊന്നാമതായും. സെറീന വില്യംസിന് മുന്നില്‍ ലിസ്റ്റില്‍ കോഹ് ലി ഇടം പിടിച്ചപ്പോള്‍ മരിയാ ഷറപ്പോവയ്ക്കും ഫുട്‌ബോള്‍ താരം ഒസിലിനും മുന്നില്‍ ധോനിയെത്തി. സെറീന പന്ത്രണ്ടാം സ്ഥാനത്തും, ഷറപ്പോവ ഇരുപത്തിയൊന്നാം സ്ഥാനത്തും ഓസില്‍ 22ാമതുമാണ്. 

കോഹ് ലിക്കും ധോനിക്കും പുറമെ ലിസ്റ്റില്‍ ഇടംപിടിച്ച ഇന്ത്യന്‍ താരങ്ങള്‍- രോഹിത് ശര്‍മ(30), സുരേഷ് റെയ്‌ന(41), യുവരാജ് സിങ്(57), അശ്വിന്‍(71), ഹര്‍ഭജന്‍ സിങ്(80), ഗൗതം ഗംഭീര്‍(83), ശിഖര്‍ ധവാന്‍(94), സൈന നെഹ്വാള്‍(50), സാനിയാ മിര്‍സ(100).

ഗൂഗിള്‍ ട്രെന്‍ഡ് സ്‌കോര്‍, സമൂഹമാധ്യമങ്ങളിലെ ഇവരുടെ ശക്തി, ലഭിക്കുന്ന പ്രതിഫലം എന്നീ മൂന്ന് ഘടകങ്ങള്‍ മാനദണ്ഡമാക്കിയാണ് റാങ്ക് നിശ്ചയിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെയാണ് ലിസ്റ്റില്‍ ഒന്നാമത്. 40 മില്യണ്‍ യൂറോയാണ് ക്രിസ്റ്റിയാനോയുടെ പ്രതിഫലം. സമൂഹമാധ്യമങ്ങളില്‍ ക്രിസ്റ്റ്യാനോയെ പിന്തുടരുന്നവര്‍ 121.7 മില്യണ്‍. ക്രിസ്റ്റ്യാനോയുടെ ഗൂഗിള്‍ ട്രെന്‍ഡ് സ്‌കോര്‍ 100. 

എത്രവട്ടം ക്രിസ്റ്റിയാനോയെ ഗൂഗിളില്‍ തിരഞ്ഞു എന്നതാണ് ഗൂഗിള്‍ ട്രെന്‍ഡ് സ്‌കോറില്‍ വ്യക്തമാകുന്നത്. 88 ആണ് കോഹ് ലിയുടെ സെര്‍ച്ച് സ്‌കോര്‍. 17.4 മില്യണ്‍ ഡോളര്‍ കോഹ് ലിയുടെ പ്രതിഫലമാകുമ്പോള്‍ 36.9 മില്യനാണ് ഇന്ത്യന്‍ നായകന്റെ സമൂഹമാധ്യമങ്ങളിലെ ഫോളോവേഴ്‌സിന്റെ എണ്ണം. 

19 ആണ് ധോനിയുടെ സെര്‍ച്ച് സ്‌കോര്‍. 16 മില്യണ്‍ ഡോളറിന്റെ പ്രതിഫലവും, സമൂഹമാധ്യമങ്ങളിലെ 20.5 മില്യണ്‍ ഫോളോവേഴ്‌സുമാണ് ധോനിയെ ലിസ്റ്റില്‍ ഇരുപതാമത് എത്തിച്ചത്. നെയ്മര്‍, ഫെഡറര്‍, ടൈഗര്‍ വുഡ്‌സ്, ഡുറന്റ്, നദാല്‍, ഫില്‍ മൈക്കല്‍സന്‍ എന്നിവരാണ് ടോപ് ടെന്നിലെത്തിയ മറ്റ് കായിക താരങ്ങള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com