നെയ്മറും എംബാപ്പെയും; സമനിലയില്ല, പരാജയമില്ല; 58 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് പിഎസ്ജി

ഫ്രഞ്ച് ലീ​ഗ് വണിൽ പാരിസ് സെന്റ് ജർമെയ്ന്റെ അപരാജിത മുന്നേറ്റം തുടരുന്നു. ലീ​​ഗിൽ തുടർച്ചയായ 12ാം വിജയം നേടിയ അവർ ഒരു യൂറോപ്യൻ റെക്കോർഡും സ്വന്തമാക്കി
നെയ്മറും എംബാപ്പെയും; സമനിലയില്ല, പരാജയമില്ല; 58 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് പിഎസ്ജി

പാരിസ്: ഫ്രഞ്ച് ലീ​ഗ് വണിൽ പാരിസ് സെന്റ് ജർമെയ്ന്റെ അപരാജിത മുന്നേറ്റം തുടരുന്നു. ലീ​​ഗിൽ തുടർച്ചയായ 12ാം വിജയം നേടിയ അവർ ഒരു യൂറോപ്യൻ റെക്കോർഡും സ്വന്തമാക്കി. രണ്ടാം സ്ഥാനത്തുള്ള ലില്ലെയെ 2-1ന് പരാജയപ്പെടുത്തിയാണ് പിഎസ്ജി കുതിപ്പ് തുടർന്നത്. 

58 വര്‍ഷം പഴക്കമുള്ള യൂറോപ്യൻ റെക്കോർഡാണ് പിഎസ്ജി തർത്തത്. ഒരു സീസണിന്റെ തുടക്കത്തിലെ 12 മത്സരങ്ങളിലും വെന്നിക്കൊടി നാട്ടിയ ഏക യൂറോപ്യൻ ടീമെന്ന റെക്കോർഡാണ് പിഎസ്ജി തങ്ങളുടെ പേരിലാക്കിയത്. 1960- 61 സീസണിൽ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പവര്‍ഹൗസുകളായ ടോട്ടനം ഹോട്‌സ്പര്‍ സ്ഥാപിച്ച തുടര്‍ച്ചയായ 11 വിജയങ്ങളെന്ന റെക്കോർഡാണ് പിഎസ്ജി പഴങ്കഥയാക്കിയത്. യൂറോപ്പിലെ പ്രധാനപ്പെട്ട അഞ്ച് ലീഗുകളില്‍ ഒരു ടീം 12 തുടർ മത്സരങ്ങളില്‍ ആദ്യമായാണ് വിജയിക്കുന്നത്. 

ലില്ലെയ്‌ക്കെതിരേ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറും ഫ്രഞ്ച് സെന്‍സേഷന്‍ കെയ്ലിയന്‍ എംബാപ്പെയുമാണ് ഗോള്‍ നേടിയത്. എംബാപ്പെ 70ാം മിനുട്ടിലും നെയ്മര്‍ 84ാം മിനുട്ടിലുമാണ് ലക്ഷ്യം കണ്ടത്. ഇഞ്ച്വറി സമയത്ത് ലഭിച്ച പെനാൽറ്റി വലയിലാക്കി നിക്കോളാസ് പെപെ ലില്ലെയുടെ ആശ്വാസ ഗോള്‍ കണ്ടെത്തി. 12 റൗണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 36 പോയിന്റുമായി പിഎസ്ജി കുതിക്കുകയാണ്. രണ്ടാം സ്ഥാനക്കാരായ ലില്ലെയ്ക്ക് 25 പോയിന്റുകൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com