360 ഡിഗ്രിയില്‍ തിരിഞ്ഞ് ബൗളിങ് ആക്ഷന്‍, പക്ഷേ അമ്പയര്‍ ഉടക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th November 2018 10:13 AM  |  

Last Updated: 08th November 2018 10:19 AM  |   A+A-   |  

india5

അടുത്ത ഡെലിവറി എങ്ങിനെയാവും എന്ന് ബാറ്റ്‌സ്മാന്‍ ഒരു സൂചനം നല്‍കാതിരിക്കുക എന്നതാണ് ബൗളര്‍മാരുടെ ലക്ഷ്യം. റണ്‍ അപ്പിന് ഇടയില്‍ പന്ത് മറുകൈ കൊണ്ട് മറച്ചു പിടിച്ചും, ഒരു കൈയില്‍ നിന്നും മറ്റേതിലേക്ക് പന്ത് മാറ്റിയുമെല്ലാം ബാറ്റ്‌സ്മാന്റെ ശ്രദ്ധ കളയാന്‍ ബാറ്റ്‌സ്മാന്‍മാര്‍ ശ്രമിക്കും. എന്നാലിവിടെ ഒരു മത്സരത്തില്‍ തീര്‍ത്തും വിചിത്രമായ ഒരു ബൗളിങ് ആക്ഷനോടെയാണ് ബൗളര്‍ എത്തിയത്. 

ക്രീസ് ലൈനില്‍ എത്തിയപ്പോള്‍ 360 ഡിഗ്രിയില്‍ പൊടുന്നനെ തിരിഞ്ഞതിന് ശേഷമാണ് ബൗളറുടെ ഡെലിവറി വരുന്നത്. ബൗളര്‍ വെട്ടി തിരിഞ്ഞ് എറിയുന്നത് കണ്ടപ്പോള്‍ തന്നെ അമ്പയര്‍ ആ ഡെലിവറി അസാധുവാക്കി. അതില്‍ എന്താണ് പ്രശ്‌നം എന്ന് ബൗളറും മറ്റ് ടീം അംഗങ്ങളും ചോദിക്കുന്നുണ്ടെങ്കിലും അമ്പയര്‍ ഡെലിവറി അംഗീകരിക്കുന്നില്ല.

ഏത് മത്സരത്തിന് ഇടയിലാണ് ഈ സംഭവം എന്ന് വ്യക്തമല്ല. എങ്കിലും സമൂഹമാധ്യമങ്ങളില്‍ വീഡിയോ വൈറലായി കഴിഞ്ഞു. ബാറ്റ്‌സ്മാന്‍മാര്‍ക്ക് റിവേഴ്‌സ് സ്വീപ്പെന്നും മറ്റും പറഞ്ഞ് എന്തും ചെയ്യാമെന്നിരിക്കെ ബൗളര്‍മാര്‍ക്ക് എന്തുകൊണ്ട് ഇത് ആയിക്കൂടാ എന്നാണ് മറ്റ് ചിലര്‍ ചോദിക്കുന്നത്.