നിയമയുദ്ധത്തില്‍ ബിസിസിഐയ്ക്ക് ജയം; 7 കോടി ഡോളര്‍ നഷ്ടപരിഹാരം ചോദിച്ചുളള പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ വാദം ഐസിസി തളളി

ഉഭയകക്ഷി ക്രിക്കറ്റ് പരമ്പരകളെ ചൊല്ലി പാകിസ്ഥാനുമായുളള നിയമയുദ്ധത്തില്‍ ഇന്ത്യക്ക് വിജയം
നിയമയുദ്ധത്തില്‍ ബിസിസിഐയ്ക്ക് ജയം; 7 കോടി ഡോളര്‍ നഷ്ടപരിഹാരം ചോദിച്ചുളള പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ വാദം ഐസിസി തളളി

ന്യൂഡല്‍ഹി: ഉഭയകക്ഷി ക്രിക്കറ്റ് പരമ്പരകളെ ചൊല്ലി പാകിസ്ഥാനുമായുളള നിയമയുദ്ധത്തില്‍ ഇന്ത്യക്ക് വിജയം. ഇതുമായി ബന്ധപ്പെട്ട് പാകിസ്ഥാന്റെ വാദമുഖങ്ങള്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ തളളി.

കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കാത്ത പശ്ചാത്തലത്തില്‍ പാകിസ്ഥാന് എതിരെയുളള രണ്ട് ക്രിക്കറ്റ് പരമ്പരകളില്‍ നിന്ന് ബിസിസിഐ പിന്മാറിയിരുന്നു. ഇത് ചൂണ്ടിക്കാണിച്ചാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനെ സമീപിച്ചത്. പരമ്പരയില്‍ നിന്ന് വിട്ടുനിന്നതിന്റെ പേരില്‍ ബിസിസിഐ നഷ്ടപരിഹാരം നല്‍കണമെന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ തര്‍ക്കപരിഹാര സമിതി തളളളുകയായിരുന്നു. 7 കോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയെ സമീപിച്ചത്. 

2015നും 2023നും ഇടയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ആറു ക്രിക്കറ്റ് പരമ്പരകള്‍ കളിക്കുന്നതിന് കരാറുളളതായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വാദിക്കുന്നു. നാലുകളികള്‍ക്ക് പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുമെന്നും കരാറില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ പാകിസ്ഥാനെതിരെ കളിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ബിസിസിഐയ്ക്ക് അനുമതി നല്‍കാത്ത പശ്ചാത്തലത്തില്‍ ഇതുവരെ കരാര്‍ അനുസരിച്ച് മത്സരങ്ങള്‍ നടന്നിട്ടില്ല. ഇത് ചൂണ്ടിക്കാണിച്ചാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയെ സമീപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com