ഓഫ് സൈഡിന് പുറത്തേക്കെറിയണം, പാക് നായകന്‍ വാഗ്ദാനം ചെയ്തത് ഒരു കോടി രൂപ; വീണ്ടും വെളിപ്പെടുത്തി ഷെയിന്‍ വോണ്‍

ആത്മകഥയായ നോ സ്പിന്നിലാണ് വര്‍ഷങ്ങള്‍ക്കിപ്പുറം ഓസീസ് സ്പിന്നറുടെ വെളിപ്പെടുത്തല്‍
ഓഫ് സൈഡിന് പുറത്തേക്കെറിയണം, പാക് നായകന്‍ വാഗ്ദാനം ചെയ്തത് ഒരു കോടി രൂപ; വീണ്ടും വെളിപ്പെടുത്തി ഷെയിന്‍ വോണ്‍

മോശമായി ബൗള്‍ ചെയ്യാന്‍ പാക്കിസ്ഥാന്‍ മുന്‍ നായകന്‍ സലീം മാലിക്ക് തനിക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്തിരുന്നതായി ഷെയിന്‍ വോണ്‍. ആത്മകഥയായ നോ സ്പിന്നിലാണ് വര്‍ഷങ്ങള്‍ക്കിപ്പുറം ഓസീസ് സ്പിന്നറുടെ വെളിപ്പെടുത്തല്‍. 

1994ലെ കറാച്ചി ടെസ്റ്റിന് ഇടയിലായിരുന്നു സംഭവം. ഓഫ് സ്റ്റമ്പിന് പുറത്തേക്ക് പന്ത് എറിഞ്ഞാല്‍ അരമണിക്കൂറിനകം നിങ്ങളുടെ മുറിയില്‍ പറഞ്ഞ  പണം എത്തുമെന്നായിരുന്നു പാക് നായകന്‍ പറഞ്ഞത്. മത്സരം സമനിലയില്‍ ആവുകയും വേണമെന്നും സലിം മാലിക്ക് നിര്‍ദേശിച്ചിരുന്നതായി വോണ്‍ പറയുന്നു. 

1994ലെ ഈ സംഭവത്തിന് പിന്നാലെ 1995ല്‍ ഷെയിന്‍ വോണ്‍, മാര്‍ക്ക് വോ, തിം മെയ് എന്നിവര്‍ സലീം മാലിക്ക് കൈക്കൂലി വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തിയിരുന്നു. പാക്കിസ്ഥാനി വാദുവെപ്പുകാരനായ സലിം പെര്‍വെസ്, സലിം മാലിക്കിന് ഒത്തുകളിക്ക് വേണ്ടി 42 ലക്ഷം രൂപ കൈമാറിയിരുന്നതായി പാക് ജുഡീഷ്യല്‍ കമ്മീഷന് മുന്‍പാകെ വെളഇപ്പെടുത്തിയിരുന്നു. 

പിന്നാലെ, വിവരങ്ങള്‍ ഇന്ത്യന്‍ വാദുവെപ്പുകാരന് ചോര്‍ത്തിയെന്ന ആരോപണത്തില്‍ മാര്‍ക്ക് വോയും ഷെയിന്‍ വോണും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഇരുവര്‍ക്കും ശിക്ഷ വിധിച്ചുവെങ്കിലും ഓസീസ് ക്രിക്കറ്റ് ബോര്‍ഡ് ഇക്കാര്യം വര്‍ഷങ്ങളോളം രഹസ്യമാക്കി വെച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com