ശരീരം കണ്ട് നെറ്റിചുളിച്ചവര്‍ക്ക് സാനിയയുടെ മറുപടി എത്തി; 'ഗര്‍ഭിണികള്‍ ശവങ്ങളല്ല'

'ഗര്‍ഭിണിയാകുന്ന സ്ത്രീകള്‍ക്ക് രോഗമൊന്നുമില്ല'
ശരീരം കണ്ട് നെറ്റിചുളിച്ചവര്‍ക്ക് സാനിയയുടെ മറുപടി എത്തി; 'ഗര്‍ഭിണികള്‍ ശവങ്ങളല്ല'

ദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനുള്ള കാത്തിരിപ്പിലാണ് ടെന്നീസ് താരം സാനിയ മിര്‍സയും ഭര്‍ത്താവ് ഷൊഹേബ് മാലിക്കും. അടുത്തിടെയാണ് ഇരുവരും ബേബി ഷവര്‍ ആഘോഷിച്ചത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ സാനിയയുടെ ശരീരവും ആഘോഷവുമെല്ലാം വിമര്‍ശിക്കപ്പെട്ടു. നിരവധി പേരാണ് ഗര്‍ഭകാലത്ത് പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ക്ലാസ് എടുത്തത്. എന്തായാലും ഉപദേശക്കാര്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സാനിയ ഇപ്പോള്‍. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മറുപടി. 

ഗര്‍ഭകാലം എന്നു പറയുന്നത് 9 മാസം വെറുതെയിരിക്കാനുള്ളതാണെന്നും വീട്ടില്‍ ഇരിക്കണമെന്നും 'ഇതെല്ലാം ചെയ്യുന്നത് മോശമാണ്' എന്നു കരുതി ഉപദേശിക്കുന്നവരോട് ഒരു വാക്ക്. ഗര്‍ഭിണിയാകുന്ന സ്ത്രീകള്‍ക്ക് രോഗമൊന്നുമില്ല, അവര്‍ തൊട്ടുകൂടാത്തവരോ മൃതദേഹങ്ങളോ ആകില്ല. അവര്‍ അപ്പോഴും സാധാരണ മനുഷ്യരായിരിക്കും. സാധാരണ ജീവിതം ജീവിക്കാന്‍ അവര്‍ക്കാവും. അതുകൊണ്ട് നിങ്ങള്‍ തല പുറത്തെടുത്ത് എവിടെ നിന്നാണ് നിങ്ങള്‍ വന്നതെന്ന് ആലോചിക്കൂ. നിങ്ങളുടെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന്. സാനിയ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com