അതിജീവിക്കാന്‍ വിന്‍ഡിസ്, ലോക കപ്പിന് ഒരുങ്ങാന്‍ ഇന്ത്യ; ആദ്യ ഏകദിനം ഇന്ന്‌

ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് ദുര്‍ബലരാണ് എങ്കിലും ഏകദിനത്തിലേക്ക് വരുമ്പോള്‍ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല
അതിജീവിക്കാന്‍ വിന്‍ഡിസ്, ലോക കപ്പിന് ഒരുങ്ങാന്‍ ഇന്ത്യ; ആദ്യ ഏകദിനം ഇന്ന്‌

 രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ പുലര്‍ത്തിയ ആധിപത്യം ഏകദിനത്തിലും ഊട്ടിയുറപ്പിക്കാന്‍ ഉറച്ച് വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ ഇന്ന് ഇറങ്ങും. അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഗുവാഹട്ടിയിലെ ഭരാസ്പര സ്റ്റേഡിയത്തിലാണ്. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. 

ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് ദുര്‍ബലരാണ് എങ്കിലും ഏകദിനത്തിലേക്ക് വരുമ്പോള്‍ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല. എന്നാല്‍ ലോക കപ്പ് മുന്നില്‍ വെച്ച് കളിക്കുന്ന ഇന്ത്യന്‍ ടീം വെസ്റ്റ് ഇന്‍ഡീസിന് ഒരു ദാക്ഷിണ്യവും നല്‍കില്ല. ബാറ്റിങ് ബൗളിങ്ങ് കോമ്പിനേഷനുകളെല്ലാം ഊട്ടിയുറപ്പിക്കാനുള്ള അവസരമാണ് ഇന്ത്യയ്ക്ക് വെസ്റ്റ് ഇന്‍ഡീസ് പരമ്പര. 

ലോക കപ്പിന് മുന്‍പ് 18 ഏകദിനങ്ങളാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. വിക്കറ്റിന് പിന്നില്‍ ധോനി ഉള്ളപ്പോള്‍ തന്നെ പന്തിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനുള്ള ടീം മാനേജ്‌മെന്റിന്റെ നീക്കത്തിന് പിന്നിലും ലോക കപ്പിനുള്ള പ്ലേയിങ് ഇലവനെ കണ്ടെത്തുകയാണ്. സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായി പന്ത് വിന്‍ഡിസിനെതിരായ ആദ്യ ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. 

ഗെയ്ല്‍, റസല്‍, പൊള്ളാര്‍ഡ് എന്നിവരുടെ അഭാവത്തിലാണ് വെ്സ്റ്റ് ഇന്‍ഡീസ് ഇറങ്ങുന്നത്. ഇന്ത്യയാവട്ടെ രോഹിത്തിനും ധവാനും പിന്നാലെ കോഹ് ലി കൂടി ഇറങ്ങുമ്പോള്‍ കൂടുതല്‍ ശക്തരാവുന്നു. മധ്യനിരയില്‍ റായിഡു ഉണ്ടാകുമെന്ന് വ്യക്തമാണ്. യുവ പേസര്‍  ഖലീല്‍ അഹ്മദില്‍ കോഹ് ലിക്കുള്ള താത്പര്യം മുഹമ്മദ് ഷമിയുടേയോ, ഉമേഷ് യാദവിന്റേയും സ്ഥാനം ചിലപ്പോള്‍ തെറിപ്പിച്ചേക്കാന്‍ ഇടയുണ്ട്, ഇരുവരും ഫോമിലാണെങ്കില്‍ പോലും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com