ഹെറ്റ്‌മെയറിലൂടെ കുതിച്ച് വിന്‍ഡിസ്, ഇന്ത്യയ്ക്ക് 323 റണ്‍സ് വിജയ ലക്ഷ്യം

തുടക്കത്തില്‍ തന്നെ ഹെംരാജിനെ മടക്കി ഷമി വിന്‍ഡിസിനെ പ്രഹരിച്ചെങ്കിലും പതറാതെ പവല്‍ ബാറ്റേന്തിയതോടെ വിന്‍ഡിസിന് ജീവന്‍ വയ്ക്കുകയായിരുന്നു
ഹെറ്റ്‌മെയറിലൂടെ കുതിച്ച് വിന്‍ഡിസ്, ഇന്ത്യയ്ക്ക് 323 റണ്‍സ് വിജയ ലക്ഷ്യം

വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക്‌ 323 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡിസ് കിരണ്‍ പവലിന്റെ അര്‍ധ ശതകത്തിന്റേയും ഹെറ്റ്‌മെയറിന്റെ സെഞ്ചുറിയുടേയും ബലത്തില്‍ അന്‍പത് ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സ് എടുത്തു. 

78 ബോളില്‍ നിന്നായിരുന്നു ഹെറ്റ്‌മെയര്‍ 106 റണ്‍സ് അടിച്ചെടുത്തത്. ആറ് ഫോറും ആറ് സിക്‌സും വിന്‍ഡിസ് യുവ താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നു. ഹെറ്റ്‌മെയറുടെ തകര്‍പ്പന്‍ ബാറ്റിങ് വിന്‍ഡിസിനെ കൂറ്റന്‍ സ്‌കോറിലേക്ക് എത്തിക്കുമെന്ന് തോന്നിച്ചുവെങ്കിലും, പിന്നാലെ വന്ന ബാറ്റ്‌സ്മാന്‍മാര്‍ക്ക് മുന്‍തൂക്കം മുതലെടുക്കാനായില്ല. എന്നാല്‍ അവസാന ഓവറുകളില്‍ തകര്‍ത്തുന കളിച്ച കെമര്‍ റോച്ചും ബിഷുവും വിന്‍ഡിസ് സ്‌കോര്‍ 300 കടത്തി.

തുടക്കത്തില്‍ തന്നെ ഹെംരാജിനെ മടക്കി ഷമി വിന്‍ഡിസിനെ പ്രഹരിച്ചെങ്കിലും പതറാതെ പവല്‍ ബാറ്റേന്തിയതോടെ വിന്‍ഡിസിന് ജീവന്‍ വയ്ക്കുകയായിരുന്നു. എന്നാല്‍ ഷായ് ഹോപ്, മര്‍ലോന്‍ സാമുവല്‍സ് റോവ്മാന്‍ പവല്‍ എന്നിവര്‍ പരാജയപ്പെട്ടു.

ഇന്ത്യന്‍ ബൗളിങ് നിരയില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി ചഹല്‍ ഭേദപ്പെട്ട പ്രകടനം നടത്തി. റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ മുഹമ്മദ് ഷമി ഉള്‍പ്പെടെ മറ്റ് ബൗളര്‍മാര്‍ പിശുക്ക് കാട്ടാതിരുന്നത് വിന്‍ഡിസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചു. യുവതാരം ഖലീല്‍ അഹ്മദ് പത്ത് ഓവറില്‍ ഒരു വിക്കറ്റ് വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com