റിഷഭിനെ വരവേറ്റ് ധോനി, ടോസ് നഷ്ടപ്പെട്ട് വിന്‍ഡിസിന് ബാറ്റിങ്‌

കിരണ്‍ പവലും ചന്ദ്രപോള്‍ ഹേംരാജുമാണ് വിന്‍ഡിസിന് വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്
റിഷഭിനെ വരവേറ്റ് ധോനി, ടോസ് നഷ്ടപ്പെട്ട് വിന്‍ഡിസിന് ബാറ്റിങ്‌

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് വെസ്റ്റ് ഇന്‍ഡീസ് ബാറ്റ് ചെയ്യുന്നു. കിരണ്‍ പവലും ചന്ദ്രപോള്‍ ഹേംരാജുമാണ് വിന്‍ഡിസിന് വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. 

പ്രതീക്ഷിച്ചിരുന്നത് പോലെ വിന്‍ഡിസിനെതിരായ ആദ്യ ഏകദിനത്തില്‍ തന്നെ റിഷഭ് പന്ത് അരങ്ങേറ്റം കുറഇച്ചു. ധോനിയാണ് റിഷഭിന് വണ്‍ ഡേ ക്യാപ് നല്‍കിയത്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പന്ത്രണ്ടംഗ ടീമില്‍ നിന്നും കുല്‍ദീപിനെ
ഒഴിവാക്കിയാണ് ഇന്ത്യ ഇറങ്ങിയത്. കുല്‍ദീപിന് പകരം യുവ താരം ഖലീല്‍ അഹ്മദ് ടീമിലെത്തി. 

ചഹലിനൊപ്പം മൂന്ന് സീമര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഇവര്‍ക്കൊപ്പം ജഡേജയും ചേരുന്നതോടെ ബാലന്‍സ്ഡ് ആകുമെന്ന് കോഹ് ലി പറയുന്നു. ലോക കപ്പിന് മുന്‍പ് ടീമിനെ സജ്ജമാക്കുകയാണ് ലക്ഷ്യമെന്ന് കോഹ് ലി ടോസിനിടയിലും വ്യക്തമാക്കി. നാലാം സ്ഥാനക്ക് റായിഡു സ്ഥാനം ഉറപ്പിക്കുന്നതായും കോഹ് ലി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com