ജേഴ്‌സിയായിരുന്നു സലയുടെ സമ്മാനം, പകരം സമ്മാനം നല്‍കി സലയെ ഞെട്ടിച്ച് ആരാധിക

കളിക്കളത്തില്‍ തന്റെ വിശ്വാസങ്ങളെ മുറുകെ പിടിച്ച് പന്ത് തട്ടുന്ന് ഈജിപ്ത്യന്‍ താരത്തിന്റെ മറ്റൊരു പ്രവര്‍ത്തിയാണ് ഇപ്പോള്‍ ആരാധകരുടെ കയ്യടി വാങ്ങുന്നത്
ജേഴ്‌സിയായിരുന്നു സലയുടെ സമ്മാനം, പകരം സമ്മാനം നല്‍കി സലയെ ഞെട്ടിച്ച് ആരാധിക

കഴിഞ്ഞ സീസണ്‍ മുതല്‍ തന്നെ ആരാധകരുടെ നോട്ടപ്പുള്ളിയാണ് ലിവര്‍പൂള്‍ താരം മുഹമ്മദ് സല, കളിക്കളത്തിനകത്തും പുറത്തും. ഹെയര്‍സ്റ്റൈലുകളും ടാറ്റുകളും പരീക്ഷിക്കാനല്ല, ഫുട്‌ബോള്‍ കളിക്കുക മാത്രമാണ് തന്റെ ഇഷ്ടം എന്ന് പറഞ്ഞ് സല ആരാധകരുടെ കയ്യടി വാങ്ങുകയും ചെയ്തിരുന്നു. കളിക്കളത്തില്‍ തന്റെ വിശ്വാസങ്ങളെ മുറുകെ പിടിച്ച് പന്ത് തട്ടുന്ന് ഈജിപ്ത്യന്‍ താരത്തിന്റെ മറ്റൊരു പ്രവര്‍ത്തിയാണ് ഇപ്പോള്‍ ആരാധകരുടെ കയ്യടി വാങ്ങുന്നത്. 

ചാമ്പ്യന്‍സ് ലീഗില്‍ റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചതിന് ശേഷം സല ഗ്യാലറിയില്‍ ഒരു ആരാധികയുടെ അടുത്തേക്ക് ഓടിയെത്തുകയായിരുന്നു. നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ ഈജിപ്തില്‍ നിന്നും വരുന്നു എന്ന ബോര്‍ഡും പിടിച്ചായിരുന്നു ആ ആരാധിക ഗ്യാലറിയില്‍ നിലയുറപ്പിച്ചിരുന്നത്. 

തന്നെ കാണാന്‍ വേണ്ടി എത്തിയ ആ ആരാധികയ്ക്ക് തന്റെ ജേഴ്‌സി സമ്മാനമായി നല്‍കിയാണ് സല പകരം നല്‍കിയത്. ജേഴ്‌സി വാങ്ങി ആരാധകന്‍ തിരികെ ഒരു സമ്മാനപൊതിയാണ് സലയ്ക്ക് നേരെ നീട്ടിയത്. ചിരിയുമായി സല അത് വാങ്ങി. ആരാധകന്റെ മുന്നിലെ സലയുടെ ഈ താരജാഡകളില്ലായ്മയെ പുകഴ്ത്തുകയാണ് ഫുട്‌ബോള്‍ ലോകം.  42 യൂറോയുടെ തൊര്‍ണ്‍ടണ്‍സിന്റെ ചോക്ലേറ്റായിരുന്നു ആരാധിക സലയ്ക്ക് സമ്മാനമായി നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com